
ആ ഓഡിഷന് പോയപ്പോള്‍ എന്നെ കാണാന്‍ കൊള്ളില്ലെന്ന് പറഞ്ഞു, അത് പറയാന്‍ അവര്‍ ആരാണ്?: ഗൗതമി നായര്‍
ഇതൊന്നും ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല

ബോഡി ഷെയ്മിങിനെതിരെ നടി ഗൗതമി നായര്‍. തന്റെ സൗന്ദര്യ സങ്കല്പ്പത്തിന് ചേരുന്നില്ലെന്ന് കരുതി മറ്റൊരാളെ അപമാനിക്കാന്‍ പാടില്ലെന്ന് ഗൗതമി. ഒരു സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്തപ്പോള്‍ തന്നെ കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞുവെന്നും ഗൗതമി പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗതമി നായര്‍.
WHAT TO READ NEXT

കളങ്കാവൽ ഒടിടി അവകാശം വിറ്റത് വൻ തുകയ്ക്ക്; എവിടെ കാണാം ?
''ബോഡി ഷെയ്മിങ് ഒട്ടും കൂളല്ല. ഒരു സിനിമയുടെ ഓഡിഷന് പോയപ്പോള്‍ എന്നെ കാണാന്‍ ഒട്ടും കൊള്ളില്ലെന്ന് പറഞ്ഞു. അങ്ങനൊക്കെ നടന്നിട്ടുണ്ട്. ഇതൊന്നും ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. അത് കേട്ടതും എന്റെ ഉള്ളില്‍ എന്തോ ഒന്ന് ഓണായി. ഇന്ഫ്യൂരിറ്റിയല്ല, എന്നെ കാണാന്‍ കൊള്ളില്ലെന്ന് പറയാന്‍ ഇവര്‍ ആരാണ് എന്ന തോന്നലായിരുന്നു. ഒരിക്കലും ഒരാളുടെ മുഖത്ത് നോക്കി നിന്നെ കാണാന്‍ കൊള്ളില്ല എന്ന് പറയാന്‍ പാടില്ല'' എന്നും ഗൗതമി പറയുന്നു.
''നിങ്ങളുടെ സൗന്ദര്യസങ്കല്‍പ്പത്തിന് ചേരുന്നില്ല എന്ന് കരുതി ഒരാളെക്കുറിച്ച് മോശമായി സംസാരിക്കരുത്. എനിക്ക് ഭംഗി എന്ന് തോന്നുന്ന പല കാര്യങ്ങളും കാണും. നിങ്ങള്‍ക്ക് അത് ഭംഗിയായി തോന്നണം എന്നില്ല. എന്നു കരുതി രണ്ടു പേര്‍ക്കും രണ്ട് പേരുടേതായ അഭിപ്രായമില്ലേ? എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞിരുന്നുവെങ്കില്‍ പോട്ടെ. കാരണം എനിക്ക് അറിയാം അറിയാത്ത പണിക്കാണ് ഞാന്‍ പോയതെന്ന്'' താരം പറയുന്നു.
മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കുറയുന്നതായും ഗൗതമി അഭിപ്രായപ്പെടുന്നുണ്ട്. ''പണ്ടത്തെ സിനിമയും ഇപ്പോഴത്തെ സിനിമയും നോക്കുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത് സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഇവിടെ ഒരു വിലയും ഇല്ലേ എന്നാണ്. കാരണം പണ്ടൊക്കെ ശക്തമായ സ്ത്രീകഥാപാത്രങ്ങളുണ്ടായിരുന്നു. എല്ലാവര്ക്കും സിനിമ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ വ്യക്തിപരമായി എനിക്കറിയാം എന്റെ ചുറ്റുമുള്ള പല നടിമാരും നല്ല സിനിമ കിട്ടാത്തതു കൊണ്ടാണ് കഷ്ടപ്പെടുന്നത്.'' എന്നാണ് ഗൗതമി പറയുന്നത്.
റിലീസാകുന്ന പത്ത് സിനിമകള്‍ നോക്കിയാല്‍ രണ്ടിലോ മൂന്നിലോ മാത്രമേ കരുത്തുള്ള സ്ത്രീകഥാപാത്രങ്ങളുള്ളൂ. അതെന്തുകൊണ്ടാണ്? നമുക്കിവിടെ നടിമാര്‍ ഇല്ലാത്തതുകൊണ്ടല്ലല്ലോ? പിന്നെ എന്തുകൊണ്ടാണ് ആ രീതിയിലുള്ള കഥകള്‍ എഴുതാത്തത്? എന്നും ഗൗതമി ചോദിക്കുന്നു. നമുക്ക് ചുറ്റും എത്ര കഥകളുണ്ട്. രണ്ട് മണിക്കൂര്‍ സിനിമയില്‍ രണ്ട് മണിക്കൂറും അവരെ തന്നെ കാണിക്കണം എന്നല്ല പറയുന്നത്. പക്ഷെ അവര്‍ക്കും ചെയ്തുകാണിക്കാന്‍ എന്തെങ്കിലും വേണം എന്നാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇവിടെ കുറവില്ല. തിരക്കഥ കിട്ടാത്തതിന്റെ പ്രശ്നമാണെന്നാണ് തോന്നുന്നതെന്നും താരം അഭിപ്രായപ്പെടുന്നു.
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Gauthami Nair slams bodyshaming. Recalls how she was called not beautiful in an audition.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



