
'ഹാപ്പി 60, പോപ്സ്'; പിറന്നാൾ ദിനത്തിൽ പാർവതിയെ വീണ്ടും താലി ചാർത്താനൊരുങ്ങി ജയറാം
തന്റെ കുടുംബത്തിന്റെ ആചാരപ്രകാരം അറുപതു തികഞ്ഞാൽ ഭർത്താവ് ഭാര്യയെ ഒരുവട്ടം കൂടി താലികെട്ടുന്ന പതിവുണ്ട്.

നടൻ ജയറാമിന്റെ 60-ാം പിറന്നാളാണിന്ന്. താരത്തിന് ജന്മദിനാശംസകൾ നേരുകയാണ് സിനിമാ ലോകവും ആരാധകരും. അതേസമയം ഈ പിറന്നാൾ ജയറാമിന് ഇരട്ടി മധുരം കൂടിയാണ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ വിവാഹഘോഷത്തിന്റെ സന്തോഷത്തിലാണിപ്പോൾ താരകുടുംബം.
വിവാഹ വേളയിൽ നിന്നുള്ള മനോഹരമായ ചിത്രം പങ്കുവച്ച് കാളിദാസും ജയറാമിന് ആശംസകൾ നേർന്നിട്ടുണ്ട്. ‘ഹാപ്പി 60, പോപ്സ്’ എന്നായിരുന്നു ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചത്. ഒരുപാട് പ്രത്യേകതകളോടെയാണ് തന്റെ അറുപതാം പിറന്നാൾ ജയറാം ആഘോഷിക്കുന്നത്. ചെന്നൈയിലെ വീട്ടിലാണിപ്പോൾ ജയറാം ഉള്ളത്. പാർവതിയെ ഒരിക്കൽ കൂടി താലി ചാർത്താനും ജയറാം ആലോചിക്കുന്നുണ്ട്.
തന്റെ കുടുംബത്തിന്റെ ആചാരപ്രകാരം അറുപതു തികഞ്ഞാൽ ഭർത്താവ് ഭാര്യയെ ഒരുവട്ടം കൂടി താലികെട്ടുന്ന പതിവുണ്ട്. പ്രായം എഴുപതും എൺപതും ആയാൽ, ഓരോ താലികെട്ടുകൾ ആ പ്രായങ്ങളിലും വേണം. സഹോദരിയായിരിക്കും ആ താലി ചെയ്തു നൽകേണ്ടത്. ഇന്നത്തെ തലമുറയിൽ വിവാഹപ്രതിജ്ഞ പുതുക്കുന്ന ചടങ്ങുണ്ടെങ്കിലും, ഇത് പരമ്പരാഗതമായി നടത്തിപ്പോരുന്ന ആചാരമാണ്.
പാർവതിയെ വീണ്ടും കെട്ടാനുള്ള താലി റെഡി ആണെന്ന് ജയറാം പറയുന്നു. കെട്ടേണ്ട മുഹൂർത്തത്തെപ്പറ്റി ഇനി തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ജയറാമിനെയും പാർവതിയെയും സംബന്ധിച്ചടത്തോളം വളരെ സ്പെഷ്യലാണ്.
മകൾ മാളവികയുടെ ഭർത്താവായ നവനീത് ഗിരീഷും, കാളിദാസിന്റെ ഭാര്യ താരിണി കാലിംഗരായരും ഇവർക്കൊപ്പമുണ്ട്. ഡിസംബർ എട്ടിനായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

Related News


'എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാറിന്...'; മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

മുറിയില്‍ ചെന്നപ്പോള്‍ ടിനി ടോം ജയറാമിനെ തവളച്ചാട്ടം പഠിപ്പിക്കുന്നു, കാരണം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്: സിദ്ദീഖ്
