
News Now
ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

താരങ്ങളെക്കുറിച്ചുള്ള വ്യാജ വാര്ത്തകള് പ്രചരിപ്പിക്കപ്പെടുന്നത് പതിവാണ്. കഴിഞ്ഞ ദിവസം അത്തരത്തില് സോഷ്യല് മീഡിയയില് പ്രചരിച്ചൊരു വാര്ത്തയായിരുന്നു നടി കാജല് അഗര്വാള് വാഹനാപകടത്തില് മരിച്ചെന്ന്. തന്റെ മരണ വാര്ത്ത നിഷേധിച്ചു കൊണ്ട് കാജലിന് തന്നെ രംഗത്തെത്തേണ്ടി വന്നിരിക്കുകയാണ്.
സോഷ്യല് മീഡിയയില് പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ മരണ വാര്ത്തകളെ കാജല് തള്ളിക്കളയുന്നത്. താന് പരിപൂര്ണ ആരോഗ്യത്തോടു കൂടി തന്നെ ജീവിച്ചിരിപ്പുണ്ടെന്ന് കാജല് കുറിപ്പില് പറയുന്നുണ്ട്. വ്യാജ വാര്ത്തകള് വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും കാജല് ആരാധകരോടായി പറയുന്നു.
'' എനിക്കൊരു വാഹനാപകടമുണ്ടായെന്നും ഇപ്പോള് ജീവിച്ചിരിപ്പില്ലെന്നുമുള്ള യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്ത്തകള് കണ്ടു. വളരെ രസകരമായി തോന്നുന്നു. കാരണം തീര്ത്തും അസത്യമാണ്. ദൈവാനുഗ്രഹത്താല്, ഞാന് പരിപൂര്ണ സൗഖ്യത്തോടെയും സുരക്ഷിതയായും ജീവിച്ചിരിക്കുന്നുവെന്ന് അറിയിക്കുന്നു. ഇത്തരം വ്യാജ വാര്ത്തകള് വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. സത്യത്തിലും പോസിറ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന് അഭ്യര്ത്ഥിക്കുന്നു'' എന്നാണ് കാജല് അഗര്വാള് ഇന്സ്റ്റഗ്രാം സ്റ്റോറിയില് കുറിച്ചത്.
താരത്തിന് വാഹനപാകടമുണ്ടായെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. അപകടത്തില് മരിച്ച കാജലിന്റെ മൃതദേഹം സംഭവസ്ഥലത്തു നിന്നും കൊണ്ടു പോകുന്നുവെന്ന പേരില് ഒരു ചിത്രം പ്രചരിപ്പിക്കപ്പെട്ടതോടെയാണ് സംഭവം വലിയ ചര്ച്ചയായി മാറിയത്. ചിത്രത്തിലുള്ള യുവതിയുടെ മുഖം വ്യക്തമായിരുന്നില്ല. ഇതും ആരാധകരുടെ ആശങ്ക വളര്ത്തി. വാര്ത്തകളോട് കാജലിന്റെ ടീം ഔദ്യോഗികമായി പ്രതികരിക്കാതിരുന്നതും ആശങ്കകള്ക്ക് ഇടവരുത്തി. എന്തായാലും ഒടുവില് കാജല് നേരിട്ടു തന്നെ എത്തി വാര്ത്ത നിഷേധിച്ചിരിക്കുകയാണ്.
ഇത്തരത്തില് സോഷ്യല് മീഡിയ കൊല്ലുന്ന ആദ്യത്തെ താരമല്ല കാജല് അഗര്വാള്. മലയാളത്തിലടക്കം പല താരങ്ങളും ഇത്തരത്തിലുള്ള വ്യാജ മരണവാര്ത്തകളുടെ ഇരകളായി മാറിയിട്ടുണ്ട്. സോഷ്യല് മീഡിയയില് ഇത്തരം വാര്ത്തകള് അതിവേഗം പ്രചരിക്കും. പലപ്പോഴും താരങ്ങള് പോലും വ്യാജവാര്ത്തകളില് തെറ്റിദ്ധരിപ്പക്കപ്പെട്ട് സഹപ്രവര്ത്തകര്ക്ക് ആദരാഞ്ജലി അര്പ്പിക്കാറുണ്ട്. പിന്നീടായിരിക്കും അവര് തങ്ങള്ക്ക് പറ്റിയ അമളി മനസിലാവുക.
Summary
Kajal Aggarwal reacts to fake news about her death. urges social media to focus of positivity.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഗ്ലോബല് വില്ലേജിന്റെ മറവില് തട്ടിപ്പ്; വ്യാജ വെബ്സൈറ്റുകള്, സോഷ്യല് മീഡിയ അക്കൗണ്ടുകള്, മുന്നറിയിപ്പുമായി പൊലീസ്

വ്യാജ റിക്രൂട്ട്മെന്റ് വാഗ്ദാനം; ഇരുന്നൂറോളം സോഷ്യല് മീഡിയ അക്കൗണ്ടുകള് പൂട്ടിച്ച് യുഎഇ



