
'സിനിമ മുഴുവൻ കാണിച്ചു തന്നതിന് ഒരായിരം നന്ദി'; ട്രോളുകളിൽ നിറഞ്ഞ് 'കണ്ണപ്പ' ട്രെയ്‌ലർ
ശിവന്റെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്.

വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രമാണ് കണ്ണപ്പ (Kannappa). ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാകും ചിത്രമെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്. അക്ഷയ് കുമാർ, മോഹൻലാൽ, പ്രഭാസ് എന്നിവരും ട്രെയ്‌ലറിലെത്തുന്നുണ്ട്. അതേസമയം സമ്മിശ്ര പ്രതികരണമാണ് ട്രെയ്‍ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ശിവന്റെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്.
പാർവതിയായി കാജൽ അഗർവാളുമെത്തുന്നു. ടീസറിനേക്കാൾ ഭേദമാണ് ട്രെയ്‍ലർ എന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമന്റുകൾ. വളരെയധികം നന്ദിയുണ്ട് ട്രെയ്‌ലർ ഇറക്കിയ ടീമിനോട്, തിയറ്ററിൽ പോകാതെ തുടക്കവും ക്ലൈമാക്സുമടക്കം കാണിച്ച് തന്നതിന്, ശിവൻ ഒഴിച്ച് ബാക്കി എല്ലാം കൊള്ളാം, ഹാർഡ് ഡിസ്ക് തിരിച്ച് കിട്ടിയോ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
അതേസമയം ചിത്രത്തിൽ മോഹൻലാലിനും പ്രഭാസിനും പെർഫോമൻസ് എത്രത്തോളമുണ്ടാകുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ട്രെയ്‌ലർ വച്ച് നോക്കുമ്പോൾ ഇരുവർക്കും സീനുകൾ കുറവായിരിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. ദൈവ വിശ്വാസമില്ലാത്ത തിന്നൻ എന്ന യുവാവ് ശിവഭക്തനായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സീരിയൽ പോലെ തന്നെയുണ്ടെന്നായിരുന്നു ചിത്രത്തിന്റെ ടീസറിനെതിരെ ഉയർന്ന പ്രധാന വിമർശനം.
കൊച്ചിയിൽ വെച്ചാണ് സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കണ്ണപ്പ. ഈ മാസം 27 ന് ചിത്രം തിയറ്ററുകളിലെത്തും. കിരാത എന്ന കഥാപാത്രമായി മോഹൻലാലെത്തുമ്പോൾ രുദ്ര എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്.
പ്രീതി മുകുന്ദന്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈഡ് റിലീസായെത്തും.
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

Related News


രഹസ്യങ്ങളുടെ ചുരുളഴിച്ച് ശേഖർ മേനോനും പാരീസ് ലക്ഷ്മിയും; ആന്തോളജി ത്രില്ലർ 'രണ്ട് രഹസ്യങ്ങളു'ടെ ട്രെയ്ലർ പുറത്ത്

'പോരുന്നോ എന്റെ കൂടെ...', പ്രിയദർശൻ മാജിക്; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് ട്രെയ്ലർ
