130 പേർക്ക് 10 ​ഗ്രാം വീതം സ്വർണ നാണയം; 'ദസറ' സമ്മാനം നൽകി കീർത്തി സുരേഷ്

സമ്മാനത്തിനായി 75 ലക്ഷം രൂപയോളം താരം ചെലവഴിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

കീർത്തി സുരേഷ്/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:18 am IST
Edited by :migrator

ചിത്രീകരണം പൂർത്തിയാക്കി നാനിയും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായ തെലുങ്ക് ചിത്രം 'ദസറ' മാർച്ച് 20ന് റിലീസാകുകയാണ്. ശ്രീകാന്ത് ഒല്ലെടയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ നടി കീർത്തി വികാരധീനയായെന്നും തന്റെ കരിയറിലെ മികച്ച പ്രകടനം കാഴ്ച‌ വെക്കാൻ സഹായിച്ച അണിയറപ്രവർത്തകർക്ക് സമ്മാനമായി എന്തെങ്കിലും നൽകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. 

തുടർന്ന് ദസറ ടീമിലെ 130 അം​ഗങ്ങൾക്കും 10​ഗ്രാം വീതമുള്ള ഓരോ സ്വർണനാണയം താരം നൽകിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നടിയുടെ ഫാൻ പേജുകളിലാണ് ഈ വിവരം ആദ്യം വന്നത്. ഓരോ സ്വർണ നാണയത്തിനും ഏകദേശം 50,000 മുതൽ 55,000 രൂപ വരെ വില വരും.

സമ്മാനത്തിനായി 75 ലക്ഷം രൂപയോളം താരം ചെലവഴിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് മുമ്പ് തമിഴ് ചിത്രമായ സണ്ടക്കോഴി 2വിന്റെ അവസാനദിവസവും അണിയറപ്രവർത്തകർക്ക് രണ്ട് ഗ്രാം വീതം സ്വർണനാണയങ്ങൾ കീർത്തി സമ്മാനമായി നൽകിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now