
കെജിഎഫിലെ അന്ധനായ 'താത്ത'; നടന് കൃഷ്ണ ജി റാവു അന്തരിച്ചു
കെജിഎഫിലെ അന്ധനായ കഥാപാത്രമായി എത്തി ശ്രദ്ധേയനായ നടനാണ്

കന്നഡ നടന് കൃഷ്ണ ജി റാവു അന്തരിച്ചു. 70 വയസായിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം കെജിഎഫിലെ അന്ധനായ കഥാപാത്രമായി എത്തി ശ്രദ്ധേയനായ നടനാണ്. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
കൃഷ്ണ റാവുവിന്റെ വിയോഗത്തില്‍ കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ കണ്ണുകാണാത്ത താത്തയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ചെറിയ വേഷങ്ങള്‍ ചെയ്തും അസിസ്റ്റന്റ് ഡയറക്ടറായും പതിറ്റാണ്ടുകളാണ് കന്നഡ സിനിമയിലുണ്ടെങ്കിലും കെജിഎഫിലൂടെയാണ് അദ്ദേഹം പ്രശസ്തി നേടുന്നത്.
à²à³à²à²¿à²à²«à³â à²à²à²¿à²®à²¾à²¨à²¿à²à²³à²¿à²à²¦ ತಾತ à²à²à²¦à³ à²à²°à³à²¯à²²à³à²ªà²¡à³à²¤à³à²¤à²¿à²¦à³à²¦ à²à³à²·à³à²£ à²à²¿ ರಾವೠà²à²µà²° ನಿಧನà²à³à²à³ ಹà³à²à²¬à²¾à²³à³ à²à²¿à²¤à³à²° ತà²à²¡à²¦ ಸà²à²¤à²¾à²ªà²à²³à³. à²à² ಶಾà²à²¤à²¿. pic.twitter.com/4goL6zVld0
â K.G.F (@KGFTheFilm) December 7, 2022
2018ല്‍ കെജിഎഫ് ചാപ്റ്റര്‍ 1 റിലീസ് ചെയ്ത ശേഷം മുപ്പതില്‍ അധികം സിനിമകളില്‍ നടന് അഭിനയിച്ചു. നാനോ നാരായണപ്പയാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

