മകന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം; 58ാം വയസില്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി സിദ്ധു മൂസേവാലയുടെ അമ്മ

ബാല്‍കുര്‍ സിങ്ങിന്റേയും ചരണ്‍ സിങ്ങിന്റേയും ഏക മകനായിരുന്നു സിദ്ധു മൂസേവാല

ബാല്‍കുര്‍ മകനൊപ്പം, സിദ്ധു മൂസേവാല മാതാപിതാക്കള്‍ക്കൊപ്പംSource by : ഫെയ്സ്ബുക്ക്
Last Updated :17 March 2024, 12:27 pm IST

ചണ്ഡീഗഡ്: കൊല്ലപ്പെട്ട പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയ്ക്ക് സഹോദരന്‍ പിറന്നു. 58ാം വയസിലാണ് ഗായകന്റെ അമ്മ ചരണ്‍ സിങ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. സിദ്ധു മൂസേവാലയുടെ അച്ഛന്‍ ബാല്‍കൗര്‍ ആണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. മകനെ കയ്യിലിടുത്ത് ഇരിക്കന്ന ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. സിദ്ധുവിന്റെ ചിത്രവും കാണാം.

ബാല്‍കുര്‍ സിങ്ങിന്റേയും ചരണ്‍ സിങ്ങിന്റേയും ഏക മകനായിരുന്നു സിദ്ധു മൂസേവാല. മകന്‍ വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് ദമ്പതികളുടെ ജീവിതത്തില്‍ രണ്ടാമത്തെ മകന്‍ എത്തുന്നത്. സിദ്ധുവിനെ സ്‌നേഹിക്കുന്ന ലക്ഷങ്ങളുടെ അനുഗ്രഹത്തില്‍ തങ്ങള്‍ക്ക് മകന്‍ പിറന്നും എന്നാണ് അച്ഛന്‍ കുറിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2022 മേയില്‍ പഞ്ചാബിലെ മാന്‍സ ജില്ലയില്‍വെച്ചാണ് സിദ്ധു മൂസേവാല വെടിയേറ്റ് മരിക്കന്നത്. 29 വയസ് മാത്രമായിരുന്നു അന്ന് സിദ്ധുവിന്റെ പ്രായം. ജന്മനാടായ മൂസയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള മാന്‍സയിലെ ജവഹര്‍കെ ഗ്രാമത്തിലേക്ക് ബന്ധുവിനും സുഹൃത്തിനും ഒപ്പം ജീപ്പില്‍ പോകുമ്പോള്‍ ആറ് പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സിദ്ധുവിന്റെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് പിന്നാലെയായിരുന്നു സംഭവം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now