'എന്റമ്മോ ഇത് ശരവണൻ തന്നെയാണോ !' ട്രോളാനെത്തിയവരെക്കൊണ്ട് കയ്യടിപ്പിച്ച് നടൻ; 'ലീഡർ' ​ഗ്ലിംപ്സ് പുറത്ത്

എപ്പോഴും ക്ലീൻ ഷേവിൽ കണ്ടിരുന്ന ശരവണൻ ഇത്തവണ താടി ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.

Leader
Leaderവിഡിയോ ​സ്ക്രീൻഷോട്ട്
Last Updated :4 February 2026, 5:02 pm IST
Edited by :Hima Prakash

'ലെജൻഡ്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനും ബിസിനസുകാരനുമാണ് ശരവണൻ. ലെജൻഡ് ശരവണൻ എന്നാണ് അദ്ദേഹത്തെ ആരാധകർ വിളിക്കുന്നത്. ഇപ്പോഴിതാ ലെജൻഡ് ശരവണൻ നായകനായെത്തുന്ന പുതിയ സിനിമയുടെ ​ഗ്ലിംപ്സ് വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. ലീഡർ എന്നാണ് ശരവണന്റെ പുതിയ ചിത്രത്തിന്റെ പേര്. എപ്പോഴും ക്ലീൻ ഷേവിൽ കണ്ടിരുന്ന ശരവണൻ ഇത്തവണ താടി ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്.

ലുക്കിൽ മാത്രമല്ല അഭിനയ പ്രകടനത്തിലും ഇത്തവണ ശരവണൻ ഞെട്ടിക്കുന്നു. ടീസർ കണ്ട് ട്രോളാൻ എത്തിയവരെക്കൊണ്ട് കയ്യടിപ്പിക്കുകയാണ് താരം. ഗ്ലിംപ്സിലെ ആക്ഷൻ രംഗങ്ങളിലും മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചിരിക്കുന്നത്. ‘കാക്കി സട്ടൈ’, ‘കൊടി’ എന്നീ സിനിമകളൊരുക്കിയ ദുരൈ സെന്തിൽകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ശ്യാം, ആൻഡ്രിയ, സന്തോഷ് പ്രതാപ്, പായൽ രജ്പുത്, അമൃത അയ്യർ, വിടിവി ഗണേശ്, ഐശ്വര്യ, മറിയം ജോർജ്, നിഷ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നിർ‍മാണവും ശരണവൻ തന്നെ. അമ്പത്തി രണ്ടുകാരനായ പുതുമുഖ നായകന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2022ൽ റിലീസ് ചെയ്ത ‘ദ് ലെജൻഡ്’. ചിത്രത്തിലെ ശരവണന്റെ അഭിനയം വ്യാപകമായി ട്രോൾ ചെയ്യപ്പെടുകയുണ്ടായി.

News Now

Summary

Cinema News: Legend Saravanan starrer Leader Title Glimpse out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates