'അച്ഛൻ സിനിമയിലായതു കൊണ്ട് ആളുകൾ എന്നെക്കുറിച്ച് കരുതിയിരുന്നത് അങ്ങനെയാണ്; പക്ഷേ സത്യം എന്തെന്നാൽ...'

മൂന്നോ നാലോ തവണ ഞാന്‍ അച്ഛനെ സെറ്റിൽ സന്ദര്‍ശിച്ചിട്ടുണ്ടാകും.

Malavika Mohanan
Malavika Mohananഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :14 മാർച്ച് 2026, 11:22 am IST

അച്ഛന് സിനിമയുമായുള്ള ബന്ധം തന്റെ കരിയറിനെ സ്വാധീനിച്ചിട്ടില്ലെന്ന് നടി മാളവിക മോഹനൻ. താനൊരു സ്റ്റാർ കിഡ് ആയിരുന്നില്ലെന്നും എന്നാൽ താൻ ചെറുപ്പം മുതലേ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ആളുകൾ കരുതുന്നതെന്നും മാളവിക പറഞ്ഞു. അടുത്തിടെ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാളവിക.

ഉപജീവനത്തിനായി അച്ഛൻ ജോലി ചെയ്യുമ്പോഴും തങ്ങളുടെ ജീവിതം ഇൻഡസ്ട്രിയിൽ നിന്ന് അകലെയായിരുന്നുവെന്നും മാളവിക കൂട്ടിച്ചേർത്തു. തനിക്ക് ഡോക്യുമെന്ററി ഫിലിംമേക്കറാവാൻ ആഗ്രഹമുണ്ടായിരുന്നതായും മാളവിക പറഞ്ഞു.

"മൂന്നോ നാലോ തവണ ഞാന്‍ അച്ഛനെ സെറ്റിൽ സന്ദര്‍ശിച്ചിട്ടുണ്ടാകും. ഞാന്‍ ഒരു ഇന്‍ഡസ്ട്രി കിഡ് അല്ല, വളര്‍ന്നു വരുമ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളുകളുമായി ഞാന്‍ ഒരിക്കലും ഇടപഴകിയിട്ടില്ല. എന്റെ അച്ഛന്‍ ജോലി ചെയ്യുമായിരുന്നു. പക്ഷേ ഞങ്ങളുടെ ജീവിതം ഇന്‍ഡസ്ട്രിയില്‍ നിന്ന് വളരെ അകലെയായിരുന്നു.

ചെറുപ്പം മുതലേ ഞാന്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ആളുകള്‍ കരുതുന്നത്. യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഞാന്‍ അവിടെ നിന്ന് വളരെ അകലെയാണ് വളര്‍ന്നത്. എന്റെ അച്ഛന്‍ ഉപജീവനത്തിനായി ജോലി ചെയ്തു. കൂടാതെ ഒരു കലാകാരനെന്ന നിലയില്‍ അദ്ദേഹത്തിന് സിനിമാട്ടോഗ്രഫിയില്‍ വലിയ താല്പര്യമുണ്ടായിരുന്നു.

എന്നാല്‍ ഞാന്‍ അതിലൊന്നും ഭാഗമായിരുന്നില്ല. ഒരു സ്റ്റാര്‍ കിഡ് ആകുന്നതിന് തുല്യമല്ല അത്." -മാളവിക പറഞ്ഞു. അതേസമയം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ സജീവമാണിപ്പോൾ മാളവിക. പ്രഭാസ് നായകനായെത്തിയ ദ് രാജാസാബ് ആണ് മാളവികയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

News Now

Summary

Cinema News: Actress Malavika Mohanan talks about her career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics