
News Now
'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
മലയാളി ദമ്പതികള് ഗുരുഗ്രാമിലെ ഫ്ലാറ്റില് മരിച്ച നിലയില്; ഭാര്യയെ കൊന്ന് ഭര്ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്
യുവ സംവിധായകന് കൈ കൊടുത്ത് മോഹന്ലാല്. മേമേപ്പടിയാന്, കഥ ഇന്നുവരെ എന്ന സിനിമകളുടെ സംവിധായകന് വിഷ്ണു മോഹന് ആണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില് ഗോകുലം ഗോപാലനാണ് സിനിമയുടെ നിര്മാതാവ്. പേരിടാത്ത സിനിമ തല്ക്കാലത്തേക്ക് എല് 367 എന്നാണ് വിളിക്കപ്പെടുക.
WHAT TO READ NEXT

മാതൃരാജ്യത്തിനും ജനങ്ങള്ക്കും സര്ക്കാരിനും നന്ദി: മമ്മൂട്ടി
പുതിയ സിനിമ പ്രഖ്യാപിച്ചു കൊണ്ടുള്ള മോഹന്ലാലിന്റെ പോസ്റ്റ് സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുകയാണ്. യുവ സംവിധായകരുടെ സിനിമകള് ചെയ്യാനുള്ള മോഹന്ലാലിന്റെ സമീപകാലത്തെ തീരുമാനങ്ങളെ ആവേശത്തോടെയാണ് ആരാധകര് സ്വീകരിക്കുന്നത്.
ചിത്രം പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററും ചര്ച്ചയാകുന്നുണ്ട്. രാത്രി റോഡിന്റെ ഒരു വശത്ത് കാറുകളും മറ്റ് വണ്ടികളും നിര്ത്തിയിട്ടിരിക്കുമ്പോള് മറുവശത്തു കൂടെ ഒരു കാര് പാഞ്ഞു പോകുന്നതാണ് പോസ്റ്ററിലുള്ളത്. അതേസമയം ഈ പോസ്റ്ററിന് സൂപ്പര് ഹിറ്റ് വെബ് സീരീസ് ദ വാക്കിങ് ഡെഡ്ഡിന്റെ പോസ്റ്ററുമായി സാമ്യമുണ്ടെന്നും ചിലര് ചൂണ്ടിക്കാണിക്കുന്നുണ്ട്.
Walking Dead Poster - ഫെയ്സ്ബുക്ക്
ആരാധകര് കാത്തിരിക്കുന്ന ചിത്രം ദൃശ്യം 3 ആണ്. ആദ്യ രണ്ട് ചിത്രങ്ങളും നേടിയ വന് വിജയത്തിന് ശേഷം മോഹന്ലാലും ജീത്തു ജോസഫും ഇത്തവണ എന്താകും കരുതി വച്ചിരിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്. പേട്രിയറ്റാണ് മോഹന്ലാലിന്റെ റിലീസ് കാത്തു നില്ക്കുന്ന സിനിമകളിലൊന്ന്. ഏപ്രില് 23 നാണ് സിനിമ തിയേറ്ററുകളിലെത്തുക. മമ്മൂട്ടിയും മോഹന്ലാലും വര്ഷങ്ങള്ക്ക് ശേഷം ഒരുമിക്കുന്ന സിനിമയുടെ സംവിധാനം മഹേഷ് നാരായണന് ആണ്.
നയന്താര, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില് തുടങ്ങിയവരും ചിത്രത്തില് അഭിനയിക്കുന്നുണ്ട്. ആന്റോ ജോസഫും കെജി അനില്കുമാറുമാണ് സിനിമയുടെ നിര്മാണം. ഇതിന് പുറമെ തുടരുമിന് ശേഷം തരുണ് മൂര്ത്തി സംവിധാനം ചെയ്യുന്ന ചിത്രവും മോഹന്ലാലിന്റേതായി അണിയറയിലുണ്ട്. മോഹന്ലാല് പൊലീസ് വേഷത്തിലാണ് ഈ ചിത്രത്തിലെത്തുന്നത്.
Summary
Mohanlal announces new movie with Meppadiyan director Vishnu Mohan. Gokulam Gopalan to produce.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പടം ഉന്നുടേത്, കമന്റ് ബോക്സ് എന്നുടേത്'; രണ്ട് സെക്കന്റില് ട്രെയിലര് തൂക്കി മാത്യു; രജനിയ്ക്ക് വില്ലന്?


