യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചെന്നൈയിൽ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു

Music director death
പ്രവീൺ കുമാർ
Last Updated :2 May 2024, 9:45 pm IST

ചെന്നൈ: യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു. മേധ​ഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പ്രവീൺ സം​ഗീതം ചെയ്‌തിട്ടുണ്ട്. 28 വയസായിരുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മൂലം ചെന്നൈയിൽ കുറച്ചു നാളായി വിശ്രമത്തിലായിരുന്നു.

ആരോഗ്യനില കൂടുതല്‍ വഷളായതിനാല്‍ പ്രവീണിനെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് തിങ്കളാഴ്ച ഉച്ചയോടെ മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച രാവിലെ 6.30ന് മരണം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ തന്നെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വ്യാഴാഴ്ച വൈകീട്ടോടെ അന്തിമ കര്‍മ്മകള്‍ നടത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എല്‍ടിടിഇ നേതാവ് പുലി പ്രഭാകരന്‍റെ ആദ്യകാലത്തെ ജീവിതം പറയുന്ന മേധഗു എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയാണ് പ്രവീൺ കുമാർ ശ്രദ്ധേയനായത്. 2021 ൽ നിർമ്മിച്ച ചിത്രം എന്നാൽ നിയമ കുരുക്കിൽ പെട്ട് തീയറ്ററില്‍ റിലീസ് ചെയ്തിരുന്നില്ല. തുടര്‍ന്ന് ബിഎസ് വാല്യൂ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്‌തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now