അദ്ദേഹം ആദ്യം വിജയ് ആന്റണിയെ ആലിംഗനം ചെയ്തു.

Mysskin, Swasika
Mysskin, SwasikaSource by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :13 June 2026, 3:42 pm IST
Guest Author :Hima Prakash

News Now

തമിഴിൽ വളരെ സജീവമാണ് നടി സ്വാസികയിപ്പോൾ. ഒന്നിനു പിറകേ ഒന്നായി നിരവധി തമിഴ് സിനിമകളാണ് സ്വാസികയുടേതായി റിലീസിനെത്തുന്നത്. ശശി സംവിധാനം ചെയ്യുന്ന നൂറു സാമിയാണ് സ്വാസികയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. വിജയ് ആന്റണി നായകനായെത്തുന്ന ചിത്രം ജൂൺ 19 നാണ് റിലീസിനെത്തുന്നത്.

ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടെ നടന്ന ഒരു സംഭവമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംവിധായകൻ മിഷ്കിൻ സ്വാസികയുടെ കാൽതൊട്ടു വണങ്ങുന്നതാണ് വിഡിയോയിൽ കാണാനാവുക. താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം അതിഥിയായി ചടങ്ങിൽ എത്തിയതായിരുന്നു മിഷ്കിൻ.

സിനിമ ചെയ്ത് എത്ര പ്രശസ്തിയിലെത്തിയാലും ഓസ്കർ പുരസ്കാരം വാങ്ങിയെന്നു പറഞ്ഞാലും ഒരു നാൾ മരണം നമ്മെ കീഴ്പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നൂറു സാമി എന്ന ചിത്രത്തിന്റെ സംവിധായകൻ അങ്ങനെയല്ല, ദൈവമാണ് അദ്ദേഹം. ഒരിക്കൽ ഒരു കഥയെഴുതി അദ്ദേഹം തന്നെ വിളിച്ച് അതൊന്ന് കേൾക്കാമോ എന്ന് ചോദിച്ചു.

മുപ്പതിലേറെ വർഷം അനുഭവ സമ്പത്തുള്ള ഒരു സംവിധായകൻ അദ്ദേഹത്തിന്റെ പഴയ അസിസ്റ്റന്റിനോട് ഈ കഥയൊന്ന് കേൾക്കുമോ എന്ന് ചോദിക്കുകയാണ്. ശശിയല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ലെന്നും മിഷ്കിൻ പറഞ്ഞു. തുടർന്ന് വിജയ് ആന്റണി, സ്വാസിക എന്നിവരെ മിഷ്കിൻ പ്രത്യേകം അഭിനന്ദിച്ചു. സ്വാസിക ഈ ചിത്രത്തിലെ നായികാവേഷം മനോഹരമാക്കി.

കുറേ നാളുകൾക്കുശേഷം ഇതുപോലെ തന്നെ സ്വാധീനിച്ച ഒരു അഭിനേതാവില്ല. അത്രമേൽ ആത്മാർത്ഥതയോടെയാണ് അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്വാസിക ആ കഥാപാത്രത്തിനുവേണ്ടി തന്റെ രക്തവും ആത്മാവും നൽകിയെന്നും മിഷ്കിൻ പറഞ്ഞു. തന്റെ സംസാരം പൂർത്തിയാക്കി സദസിലേക്കിറങ്ങിച്ചെന്ന അദ്ദേഹം ആദ്യം വിജയ് ആന്റണിയെ ആലിംഗനം ചെയ്തു.

തൊട്ടുപിന്നാലെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മിഷ്കിൻ സ്വാസികയുടെ കാലിൽ വീണു. ഒരുനിമിഷം അമ്പരന്ന സ്വാസിക അദ്ദേഹത്തെ പിടിച്ചെഴുന്നേൽപിക്കുകയും തിരിച്ച് കൈകൂപ്പി വണങ്ങുകയും നല്ല വാക്കുകൾക്ക് നന്ദി പറയുകയും ചെയ്തു. 'പിച്ചൈക്കാരൻ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം വിജയ് ആന്റണിയെ നായകനാക്കി ശശി സംവിധാനംചെയ്യുന്ന ചിത്രമാണ് നൂറ് സാമി.

Summary

Mysskin touched Swasika’s feet to hail her performance in Nooru Sami.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics