
'ലോകയിലേക്ക് എന്നെ പരിഗണിച്ചിട്ടില്ല, അങ്ങനെ പറഞ്ഞ പാർവതി ചേച്ചി ഇപ്പോൾ എയറിലാണ്; എനിക്ക് അങ്ങനെയാകണ്ട'
സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ.

മലയാളത്തിൽ മാത്രമല്ല തമിഴ് പ്രേക്ഷകർക്കിടയിലും ആരാധകരുള്ള നടിയാണ് നിഖില വിമൽ. പെണ്ണ് കേസാണ് നിഖിലയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നിഖില. ഇപ്പോഴിതാ ലോക ചാപ്റ്റർ 1 ചന്ദ്രയുടെ സംവിധായകൻ അരുൺ ഡൊമിനിക് തന്റെ സുഹൃത്താണെന്നും എന്നാൽ തനിക്കിതുവരെ അദ്ദേഹത്തോട് ചാൻസ് ചോദിക്കാൻ തോന്നിയിട്ടില്ലെന്നും പറയുകയാണ് നിഖില.
സിനിമയുടെ ചർച്ച നടന്നിരുന്ന സമയത്ത് താനും ഡൊമിനിക്കും സംസാരിച്ചിരുന്നുവെന്നും തന്നെ വച്ച് മറ്റൊരു സിനിമ ചെയ്യാൻ പ്ലാനുണ്ടായിരുന്നുവെന്നും നിഖില പറഞ്ഞു. "ലോകയിലേക്ക് എന്നെ പരിഗണിച്ചിട്ടില്ല. അങ്ങനെ പറഞ്ഞ പാർവതി ചേച്ചി ഇപ്പോൾ എയറിലാണ്. എനിക്ക് അങ്ങനെയാകണ്ട. ലോകയ്ക്ക് പകരം മറ്റൊരു പ്രൊജക്ട് എന്നെയും നസ്‌ലിനെയും വച്ച് അരുൺ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു.
പക്ഷേ അത് നടക്കാതെ പോയി. അതിന് ശേഷമാണ് ലോകയിലേക്ക് അരുൺ കടന്നത്. ആ പടത്തിൽ എനിക്ക് ചാൻസുണ്ടോ എന്ന് എങ്ങനെ ചോദിക്കാൻ പറ്റും. അയാളുടെ മനസിൽ ഓരോ കഥാപാത്രവും ആര് ചെയ്യണമെന്ന് ഒരു ഐഡിയ ഉണ്ടാകുമല്ലോ. സുഹൃത്താണെന്ന് കരുതി നമുക്ക് ചാൻസ് തരുമോ എന്ന് ചോദിക്കാൻ പറ്റില്ലല്ലോ.
ചോദിച്ചു കഴിഞ്ഞാൽ അത് അയാൾക്കും ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കും. അത് പിന്നീട് ആ സിനിമയെ ബാധിക്കാൻ സാധ്യതയുണ്ട്. മമ്മൂക്ക ഓരോരുത്തരോടും ചാൻസ് ചോദിക്കുന്നുണ്ടെന്ന് കേൾക്കാറുണ്ട്. അദ്ദേഹത്തിന് അതിനുള്ള പ്രിവിലേജുണ്ട്. വ്യത്യസ്തമായ ഒരു കഥയിലേക്ക് മമ്മൂക്ക വരുമ്പോൾ അതിന്റെ ഗുണം ആ സിനിമക്കുണ്ടാകും.
അതുകൊണ്ട് അദ്ദേഹം ചാന്‍സ് ചോദിച്ചാല്‍ ആരായാലും കൊടുക്കുകയും ചെയ്യും. നമുക്ക് അതുപോലെ ഒന്ന് കിട്ടില്ല. ഇനിയെങ്ങാനും നമ്മള്‍ ചാന്‍സ് ചോദിച്ചാല്‍ ആ കഥയിലേക്ക് നമ്മള്‍ വന്നാല്‍ ഗുണമുണ്ടാകുമോ എന്ന് അയാള്‍ ചിന്തിക്കും.
പടത്തിന് പ്രൊഡ്യൂസറെ കിട്ടുമോ റിലീസിന് മുൻപ് ടേബിള്‍ പ്രോഫിറ്റ് കിട്ടുമോ എന്നൊക്കെ അയാള്‍ ചിന്തിക്കേണ്ടി വരും. അതൊന്നും വേണ്ടെന്ന് ആലോചിച്ച് ഞാൻ എന്റെ സുഹൃത്തക്കളോട് ചാൻസ് ചോദിക്കാറേയില്ല".- നിഖില വിമൽ പറഞ്ഞു.
News Now
വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

Summary
Cinema News: Actress Nikhila Vimal talks about Lokah Chapter 1 movie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സങ്കടമുള്ള ഒരു സീനിൽ, എനിക്ക് ഒരിക്കലും ചിരിച്ചു കൊണ്ട് അഭിനയിക്കാൻ പറ്റില്ല'; 'ഡിപ്രഷൻ സ്റ്റാർ' എന്ന വിളിയിൽ പ്രതികരിച്ച് നിഖില വിമൽ

'ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല; അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അർഥം മാറും'



