നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നയൻതാര നായിക; 'ഡിയർ സ്റ്റുഡൻസ്' മോഷൻ വിഡിയോ

'ഡിയർ സ്റ്റുഡൻസ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്

Nayanthara
നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നയൻതാര നായികSource by : ഇന്‍സ്റ്റഗ്രാം
Last Updated :14 April 2024, 2:23 pm IST

നടൻ നിവിൻ പോളി നിർമിക്കുന്ന ചിത്രത്തിൽ നായികയാവാൻ നയൻതാര. 'ഡിയർ സ്റ്റുഡൻസ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷൻ വിഡിയോ അണിയറ പ്രവർത്തകർ പങ്കുവെച്ചു. എന്നാൽ നിവിൻ പോളി ചിത്രത്തിൽ അഭിനയിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'ലവ് ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ നിഴൽ എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിനീത് ശ്രീനിവാസൻ സംവിധാനത്തിലൊരുങ്ങിയ 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രമാണ് നിവിൻ പോളിയുടെ അവസാനമായി തിയേറ്ററിൽ എത്തിയ ചിത്രം. വിഷു റിലീസായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിവിന്റെ തിരിച്ചു വരവായാണ് ഏവരും ചിത്രത്തെ കണക്കാകുന്നത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now