'ഇത് ഒരു ജോലിയായിരുന്നില്ല, വികാരമായിരുന്നു'; കാന്താരയുടെ കോസ്റ്റ്യൂം ഡിസൈനിങ്ങിനെക്കുറിച്ച് പ്രഗതി ഋഷഭ് ഷെട്ടി

കാന്താര ചാപ്റ്റർ 1'ന്റെ ഭാഗമാകാൻ കഴിഞ്ഞത് തീർത്തും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു.

Pragathi Rishab Shetty
Pragathi Rishab ShettySource by : ഇൻസ്റ്റ​ഗ്രാം
Last Updated :7 October 2025, 4:42 pm IST

തെന്നിന്ത്യയിൽ തരം​ഗം തീർത്തു കൊണ്ടിരിക്കുകയാണ് ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റർ 1. മൂന്ന് വർഷമെടുത്താണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനും വ്യാപകമായി പ്രശംസ ലഭിക്കുന്നുണ്ട്. കാന്താരയുടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയുടെ ഭാര്യയായ പ്രഗതി ഋഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചത്.

കാന്താരയ്ക്കൊപ്പമുള്ള തന്റെ യാത്രയെക്കുറിച്ച് വൈകാരികമായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് പ്ര​ഗതി. ഇത് ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു എന്നാണ് പ്രഗതി സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'കാന്താര ചാപ്റ്റർ 1'ന്റെ ഭാഗമാകാൻ കഴിഞ്ഞത് തീർത്തും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു.

അത്രയേറെ വേരുകളുള്ളതും സ്വാഭാവികവും ദൈവികവുമായ ഒരു കഥയ്ക്ക് വസ്ത്രാലങ്കാരം ചെയ്യുക എന്നത് ഒരു ജോലിയായിരുന്നില്ല. അതിലുപരി അതൊരു വികാരമായിരുന്നുവെന്നും അവർ പറഞ്ഞു. കാന്താരയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള നന്ദിയും അവർ പ്രകടിപ്പിച്ചു.

'കാന്താര ചാപ്റ്റർ 1'-ന്റെ സെറ്റിൽ സിനിമയിലെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കുമൊപ്പമുള്ള തന്റെ ചിത്രങ്ങളും പ്രഗതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരുൾപ്പെടെയുള്ള പ്രധാന താരങ്ങൾക്കൊപ്പം നിന്ന് നിർദേശങ്ങൾ നൽകുന്ന പ്രഗതിയെയാണ് ചിത്രങ്ങളിൽ കാണാനാവുക.

'സർക്കാരി ഹിരിയ പ്രാഥമിക ശാലെ..', 'ബെൽ ബോട്ടം', 'ഹരികഥെ അല്ല ഗിരികഥെ' തുടങ്ങിയ മറ്റ് ഋഷഭ് ഷെട്ടി ചിത്രങ്ങളിലും പ്രഗതി വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. ‌തന്റെ ഏറ്റവും വലിയ ശക്തി പ്ര​ഗതിയാണെന്നും അവർ ഇല്ലായിരുന്നുവെങ്കിൽ താൻ ഈ ചിത്രം പൂർത്തിയാക്കുകയില്ലായിരുന്നുവെന്നും ഋഷഭ് ഷെട്ടി അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

News Now

Summary

Cinema News: Pragathi Rishab Shetty opens up Kantara movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates