
'ആലി, നീ ഇത്ര വലുതായെന്ന് വിശ്വസിക്കാനാകുന്നില്ല'; മകള്‍ക്ക് ജന്മദിനാശംസകളുമായി പൃഥ്വിയും സുപ്രിയയും
വളരെ അപൂര്‍വ്വമായി മാത്രമേ പൃഥ്വിയും സുപ്രിയയും മകളുടെ മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളൂ

മകള്‍ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജും സുപ്രിയയും. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ദമ്പതികള്‍ ആശംസകള്‍ നേര്‍ന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ പൃഥ്വിയും സുപ്രിയയും മകളുടെ മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളൂ. അതുകൊണ്ട് തന്നെ ഇരുവരുടേയും പോസ്റ്റുകളും കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
''ജന്മദിനാശംസകള് സണ്‍ഷൈന്‍. നീയായിരിക്കുന്ന വ്യക്തിയിലും, നീ നല്ലൊരു വ്യക്തിയായി വളര്‍ന്നു കൊണ്ടിരിക്കുന്നതിലും മമ്മയ്ക്കും ഡാഡയ്ക്കും ഏറെ അഭിമാനമുണ്ട്. ചുറ്റുമുള്ള ലോകത്തോട് നിനക്കുള്ള അനുകമ്പ പ്രചോദിപ്പിക്കുന്നതാണ്. വല രീതിയില്‍, പല തവണ, നീ നീയായിരുന്നു കൊണ്ട് തന്നെ മമ്മയേയും ഡാഡയേയും ജീവിതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ഉയരെ പറന്നു കൊണ്ടിരിക്കുക. ജീവിതത്തെ നീ സ്നേഹിക്കുന്നത് പോലെ തുടര്‍ന്നും സ്നേഹിക്കുക'' എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
''സന്തോഷം നിറഞ്ഞ 12-ാം ജന്മദിനാശംസകള് ആലിക്കുട്ടി. നീ ഇത്ര വളര്‍ന്നിരിക്കുന്നുവെന്ന് വിശ്വസിക്കാനേ ആകുന്നില്ല. നിന്നെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടു വന്നത് ഇന്നലെയെന്നത് പോലെ ഓര്‍ക്കുന്നു. നീയൊരു നല്ല മകളാണ്. ഞങ്ങളുടെ ഏറ്റവും നല്ല വശങ്ങളെല്ലാം നിന്നിലുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ആ വാക്സാമര്‍ഥ്യവും കുറുമ്പും എവിടെ നിന്നും കിട്ടിയെന്നതില്‍ സംശയമില്ല.'' എന്നാണ് സുപ്രിയ പറയുന്നത്.
''എപ്പോഴും സ്നേഹവും കരുണയും ഉള്ളവളായിരിക്കുക. കാരണം ഈ ലോകം പലപ്പോഴും അത്രമേല്‍ വിചിത്രമാണ്. നീ എങ്ങനെയുള്ള ആളാണെന്നതിലും ഏത് രീതിയിലാണ് വളരുന്നതെന്നതിലും മമ്മയ്ക്കും ഡാഡയ്ക്കും ഒരുപാട് അഭിമാനമുണ്ട്'' എന്നുമാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആലി എന്ന അലംകൃതയ്ക്ക് ജന്മദിനാശംസകളുമായി ഇരുവരുടേയും കമന്റ് ബോക്സിലെത്തുന്നത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Prithviraj and Supriya pens beautiful birthday wishes for daughter Alankrita
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





