'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.

Manju Warrier, Odiyan, Prithviraj
Manju Warrier, Odiyan, Prithvirajഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :16 ജൂൺ 2026, 12:21 pm IST

മോഹൻലാലിന് ശേഷം ഒടിയനാകാനൊരുങ്ങി നടൻ പൃഥ്വിരാജ്. 'ഒടിയൻ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പൃഥ്വിരാജ് പുറത്തുവിട്ടു. ഭൂ​ത​കാ​ലം,​ ​ഭ്ര​മ​യു​ഗം,​ ​ഡീ​യ​സ് ​ഈ​റെ​ ​എ​ന്നീ​ ​ഹൊ​റ​ർ​ ​ചി​ത്ര​ങ്ങ​ൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. രാ​ഹു​ൽ​ ​സ​ദാ​ശി​വ​നൊ​പ്പം​ ​പൃ​ഥ്വി​രാ​ജും​ ​മ​ഞ്ജു ​വാ​ര്യ​രും​ ​ഒ​രു​മി​ക്കു​ന്ന​തി​നാ​ൽ​ സിനിമാ പ്രേക്ഷകൾക്കും ​പ്ര​തീ​ക്ഷ​ക​ൾ​ ​ഏ​റെ​യാ​ണ്.​ ​പാൻ ഇന്ത്യൻ സിനിമയായാണ് 'ഒടിയൻ' പ്രേക്ഷകരിലേക്കെത്തുക.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്. ധർമ പ്രൊഡക്ഷൻസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കരൺ ജോഹർ, അദർ പൂനവാല, അപൂർവ മേത്ത, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സത്യവും മിഥ്യയും തമ്മിലുള്ള യുദ്ധം. 'ഒടിയൻ - ദ് ഏജ് ഓഫ് ഇല്യൂഷൻ' ഉടൻ വരുന്നു- എന്നാണ് പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.

വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഖ​ലീ​ഫ​ ​പൂ​ർ​ത്തി​യാ​ക്കി​യ ​ശേ​ഷം​ ​രാ​ഹു​ൽ​ ​സ​ദാ​ശി​വ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​പൃ​ഥ്വി​രാ​ജ് ​ജോ​യി​ൻ​ ​ചെ​യ്യുമെന്നാണ് വിവരം.​ ​ആ​ന​ന്ദ് ​മേ​ന​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഹാ​പ്പി​ലൂ​പ്പി​ൽ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​മ​ഞ്ജു​ വാ​ര്യ​ർ നിലവിൽ. ഐ നോബഡി,​ ഖ​ലീ​ഫ​, എ​സ്എ​സ്​ ​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​രാണ​സി​ എന്നിവയാണ് പൃഥ്വിരാജിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.

മോഹൻലാല്‍ നായകനായി ഇതിനു മുൻപ് ഒടിയൻ എന്ന സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഹരികൃഷ്ണൻ തിരക്കഥ എഴുതിയ സിനിമ ശ്രീകുമാർ മേനോൻ ആയിരുന്നു സംവിധാനം െചയ്തത്. മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ മഞ്ജു വാര്യർ ആയിരുന്നു നായിക. കല്യാണി പ്രിയദർശൻ നായികയായെത്തിയ ‘ലോക’ സിനിമയിലും ഒടിയൻ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു.

ദുൽഖർ സൽമാൻ ആണ് ഒടിയനായി എത്തിയത്. എന്തായാലും പൃഥ്വിരാജിന്റെ ഒടിയൻ വൻ സംഭവമായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം കമന്റുമായും നിരവധി ആരാധകർ എത്തിയിട്ടുണ്ട്. 'രാജു ഏട്ടാ കഞ്ഞി എടുക്കട്ടേ', 'ലാലേട്ടന്റെ കാമിയോ കൂടി ഉണ്ടേൽ കത്തും',

'ശരിക്കുമുള്ള ഒടിയൻ വരുന്നു', 'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടെ എന്ന് ചോദിക്കും വേണ്ടെന്ന് പറഞ്ഞേക്കണം', 'ശ്രീകുമാറെ... നോക്കിക്കോ ഒടിയൻ എന്താണ് എന്ന് ചെക്കൻ കാണിച്ച് തരും' എന്നൊക്കെയാണ് സോഷ്യൽ മീ‍‍ഡിയയിൽ നിറയുന്ന കമന്റുകൾ.

News Now

Summary

Prithviraj announce his new movie Odiyan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates