ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയർത്തി പൃഥ്വിരാജ്; കേക്ക് മുറിച്ച് ആഘോഷം

ചിത്രത്തിന്റെ വിജയം ബ്ലെസിയും പൃഥ്വിരാജും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു

ആട് ജീവിതം സക്സസ് സെലിബ്രേഷനില്‍ നിന്ന്ഫെയ്സ്ബുക്ക്
Last Updated :29 March 2024, 3:08 pm IST
Edited by :Manju

ആരാധകർ ഏറെ കാത്തിരുന്ന ആടുജീവിതം തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. ബ്ലെസിയുടെ 16 വർഷത്തെ സ്വപ്നമാണ് യാഥാർത്ഥ്യമായത്. എന്നാൽ ചിത്രത്തിന്റെ റിലീസ് ദിവസം ബ്ലെസി സിനിമ കാണാനായി തിയറ്ററിൽ പോയിരുന്നില്ല. ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ ബ്ലെസിയെ കാണാൻ പൃഥ്വിരാജ് എത്തുകയായിരുന്നു.

ബ്ലെസിയുടെ കൊച്ചിയിലെ ഓഫിസിലാണ് താരം എത്തിയത്. ബ്ലെസിയെ കണ്ട ഉടൻ കെട്ടിപ്പിടിച്ച് എടുത്തുയർത്തുന്ന പൃഥ്വിരാജിന്റെ വിഡിയോയും പുറത്തുവന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഇരുവരുടേയും ബന്ധം തന്നെയാണ് ആടുജീവിതത്തെ മികച്ചതാക്കിയത് എന്നാണ് കമന്റുകൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചിത്രത്തിന്റെ വിജയം ബ്ലെസിയും പൃഥ്വിരാജും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ഹക്കിം എന്ന വേഷം ചെയ്ത ഗോകുല്‍, ഇബ്രാഹിം കാദിരി എന്ന വേഷം ചെയ്ത ജിമ്മി ജീന്‍ ലൂയിസ്, എഴുത്തുകാരൻ ബെന്യാമിൻ, തുടങ്ങിയവരും ആഘോഷത്തിൽ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now