
'ഞങ്ങടെ ലാലേട്ടനെ കുഴിയിൽ ചാടിക്കല്ലേടാ മോനേ'; പൃഥ്വിയുടെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകർ
പൃഥ്വിയുടെ പുതിയ ചിത്രങ്ങൾക്കും നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്.

പിറന്നാൾദിനത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് നടൻ പൃഥ്വിരാജ്. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നാണ് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം ഒരു സ്റ്റൈലിഷ് ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ബൈക്കിൽ സൺഗ്ലാസും വെച്ച് ഇരിക്കുന്ന ഒരു കിടിലൻ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ഇപ്പോൾ ആരാധകരും പ്രേക്ഷകരും ഈ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.
പൃഥ്വിയുടെ പുതിയ ചിത്രങ്ങൾക്കും നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. 'ഞങ്ങടെ ലാലേട്ടനെ കുഴിയിൽ ചാടിക്കല്ലേടാ മോനേ... അദ്ദേഹം കര കയറിയതേ ഉള്ളൂ', 'ചുള്ളൻ', 'കിടു ലുക്കിൽ ആണല്ലോ' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. നിരവധി പേരാണ് പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നത്.
മലയാളത്തിൽ നിന്ന് മാത്രമല്ല അന്യഭാഷയിൽ നിന്നുള്ള താരങ്ങൾ അടക്കം നടന് ആശംസയുമായി എത്തി. സലാർ സിനിമയുടെ സംവിധായകൻ പ്രശാന്ത് നീൽ, പ്രഭാസ് എന്നിവരുടെ ആശംസകൾ വളരെ സ്പെഷ്യൽ ആയിരുന്നു. അതേസമയം, പിറന്നാൾ ദിനത്തിൽ പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അപ്ഡേറ്റുകളും വന്നിരുന്നു.
വൈശാഖ് ചിത്രം ഖലീഫയുടെ ഗ്ലിംപസ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ആമിർ അലി എന്ന ഒരു ഗോൾഡ് സ്മഗ്‌ളറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് ലുക്കിലുമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്.
പോക്കിരിരാജ എന്ന സിനിമയ്ക്ക് ശേഷം വൈശാഖും രാജുവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖലീഫയ്ക്ക് ഉണ്ട്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ രചയിതാവ്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ എന്നീ സിനിമകൾക്ക് ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന സിനിമയാണിത്. ജേക്സ് ബിജോയ് ആണ് ഖലീഫയ്ക്ക് സംഗീതം ഒരുക്കുന്നത്. ചമൻ ചാക്കോ എഡിറ്റിങ്ങും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു.
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Cinema News: Actor Prithviraj share his latest photo.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ലാൽബാഗ് രാജയിൽ ഗണപതിയുടെ അനുഗ്രഹം തേടി പൃഥ്വിരാജും സുപ്രിയയും; വൈറലായി ദൃശ്യങ്ങൾ

'ജബ് വീ മെറ്റ്' എഴുതിയത് ആരാണ്?; സംവിധായകനെന്ന് അവതാരകന്, അല്ലെന്ന് പൃഥ്വിരാജ്; രാജുവേട്ടന് തെറ്റിയെന്ന് കമന്റുകള്‍


