
'മനഃപൂർവം അവർക്കിട്ടൊരു പണി കൊടുക്കണം എന്ന് വിചാരിച്ച് ജീവിതത്തിൽ ഞാനൊരു കാര്യവും ചെയ്തിട്ടില്ല'; പൃഥ്വിരാജ്
ഞാനങ്ങനെ എല്ലാവരെയും കൊണ്ട് എന്നെ ഇഷ്ടപ്പെടുത്താൻ ശ്രമിച്ചിട്ടില്ല.

ഒരു വിഭാഗത്തിനും പണി കൊടുക്കണമെന്ന് കരുതി ജീവിതത്തിലും സിനിമയിലും ഒന്നും ചെയ്തിട്ടില്ലെന്ന് നടൻ പൃഥ്വിരാജ്. എല്ലാ അഭിപ്രായത്തിനും വിലയുണ്ട്. പൃഥ്വിരാജ് എന്ന് പറയുന്നയാൾ ഒരു കഥാപാത്രമല്ല, ചില തീരുമാനങ്ങളും അഭിപ്രായങ്ങളും തന്നെയും ബാധിക്കുമെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് പൃഥ്വിരാജ് പറഞ്ഞു.
"ഞാനങ്ങനെ എല്ലാവരെയും കൊണ്ട് എന്നെ ഇഷ്ടപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പക്ഷേ ഒരു കാര്യം എനിക്ക് അതിനേക്കാൾ ബോധ്യമുണ്ട്. ഞാൻ ഒരാളെയും ഒരു ചിന്തയെയും ഒരു വിഭാഗത്തെയും ഒന്നും തന്നെ മനഃപൂർവം അവർക്കിട്ടൊരു പണി കൊടുക്കണം എന്ന് വിചാരിച്ച് ജീവിതത്തിൽ ഞാനൊരു കാര്യവും ചെയ്തിട്ടില്ല. എനിക്ക് എന്റേതായ ചെറിയൊരു ലോകമുണ്ട്.
അതിനകത്താണ് ഞാൻ ജീവിക്കുന്നത്. എന്റെ ചില ശരികൾ തെറ്റുകൾ അനുസരിച്ചാണ് ഞാൻ ജീവിക്കുന്നത്. എന്റെ ശരികളെല്ലാം ശരികളാണെന്ന് ഞാനൊരിക്കലും പറയില്ല. പക്ഷേ ഞാൻ അങ്ങനെയാണ് ജീവിക്കുന്നത്. എന്റെ അഭിമുഖങ്ങൾ കാണുമ്പോൾ ചില ആളുകൾ പറയുമായിരിക്കും, ഓ അയാളെന്ത് കാര്യമായിട്ടാ സംസാരിക്കുന്നത്, എന്തൊക്കെ കാര്യങ്ങളാ പറയുന്നത്.
മറ്റൊരു വിഭാഗം പറയും ഇയാൾ വെറുതെ ഇതെന്താ ഈ പറഞ്ഞു കൊണ്ടിരിക്കുന്നേ എന്ന്. രണ്ടും ഓക്കെയാണ്". - പൃഥ്വിരാജ് പറഞ്ഞു. നിസാം ബഷീർ സംവിധാനം ചെയ്ത ഐ നോബഡി ആണ് പൃഥ്വിരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പാർവതി തിരുവോത്ത് ആണ് ചിത്രത്തിൽ നായികയായെത്തിയത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Prithviraj talks about his life.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'5000 കോടിയുടെ സ്വത്തുണ്ട്, പിന്നെ എന്റെ സ്വത്ത് എന്തിനാണ് അവൾക്ക് ? കള്ളി എന്ന് വിളിച്ചത് എനിക്ക് സഹിക്കാനാകില്ല'; പൊട്ടിക്കരഞ്ഞ് അംബിക

'മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാനാണോ രാജുവേട്ടൻ അന്യഭാഷകളിൽ അഭിനയിക്കുന്നത് ?'; തുടർ പരാജയങ്ങൾക്ക് പിന്നാലെ ആരാധകർ



