
'റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന മറ്റൊരു വര്‍ഷം കൂടി...'; മോഹൻലാലിന് പൃഥ്വിരാജിന്റെ പിറന്നാളാശംസ
ബ്രോ ഡാഡി പുറത്തുവന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ - പൃഥ്വിരാജ് കോമ്പോ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു മോഹൻലാൽ നായകനായെത്തിയ ലൂസിഫര്‍. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രം കൂടിയായിരുന്നു ഇത്. ലൂസിഫറിന് ശേഷം ബ്രോ ഡാഡി എന്ന ചിത്രത്തിലൂടെ വീണ്ടും പൃഥ്വിരാജും മോഹൻലാലും ഒന്നിച്ചു. തിയറ്ററുകളിൽ ചിത്രം അത്ര ഹിറ്റായില്ലെങ്കിലും മോഹൻലാൽ ആരാധകർക്കിടയിൽ ബ്രോ ഡാഡി ഓളമുണ്ടാക്കി.
ബ്രോ ഡാഡി പുറത്തുവന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ - പൃഥ്വിരാജ് കോമ്പോ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനുമായിട്ടായിരുന്നു ഇരുവരുടെയും മൂന്നാം വരവ്. എംപുരാന്റെ വരവോട് കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞു. പൃഥ്വിരാജ് എന്ന സംവിധായകൻ കാരണം സോഷ്യൽ മീഡിയയിൽ മോഹൻലാലിനെതിരെ സൈബർ ആക്രമണവും അധിക്ഷേപ കമന്റുകളും വരെ നിറഞ്ഞു.

പൃഥ്വിരാജിന്റെ പിറന്നാളാശംസ - സ്ക്രീൻഷോട്ട്
പൃഥ്വിരാജിനും സമാന രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നു. ഏറ്റവുമൊടുവിൽ മോഹൻലാലിന്റേതായി പുറത്തിറങ്ങിയ തുടരും എന്ന ചിത്രം റിലീസ് ചെയ്തപ്പോഴും പൃഥ്വിരാജിനെ സോഷ്യൽ മീഡിയ വെറുതെവിട്ടില്ല. ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ആശംസ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.
മോഹന്‍ലാലിനൊപ്പം എംപുരാന്റെ ലൊക്കേഷനിൽ നിന്ന് എടുത്ത ഒരു ഫോട്ടോയ്ക്കൊപ്പമാണ് പൃഥ്വിരാജിന്റെ ആശംസ. 'ജന്മദിനാശംസകള്‍ ലാലേട്ടാ, റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന മറ്റൊരു വര്‍ഷം കൂടി ആശംസിക്കുന്നു', എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


'മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാനാണോ രാജുവേട്ടൻ അന്യഭാഷകളിൽ അഭിനയിക്കുന്നത് ?'; തുടർ പരാജയങ്ങൾക്ക് പിന്നാലെ ആരാധകർ

ലാൽബാഗ് രാജയിൽ ഗണപതിയുടെ അനുഗ്രഹം തേടി പൃഥ്വിരാജും സുപ്രിയയും; വൈറലായി ദൃശ്യങ്ങൾ
