
News Now
സൗദി സര്വീസുകള് 20 വരെ റദ്ദാക്കി എയര് ഇന്ത്യ; ടിക്കറ്റ് നിരക്ക് മൂന്നുലക്ഷം കടന്നു

നെഞ്ചില് അണുബാധ; ബിജെപി നേതാവ് എല്കെ അഡ്വാനി ആശുപത്രിയില്

ക്ഷേത്രത്തിൽ ഭണ്ഡാരം തുറക്കാനുള്ള ശ്രമം പാളി; മൂന്ന് ചാക്ക് തേങ്ങയുമായി കടന്നത് വീടുവിട്ടിറങ്ങിയ 14-കാരൻ
'വണ്, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്പത് കൊലപാതകങ്ങള് നടത്തിയെന്ന് എംഎല്എ; വിവാദം

ചില സിനിമകളുടെ വിജയവും പരാജയമൊക്കെ നേരത്തെ തന്നെ മനസിലാകുമെന്ന് നിര്മാതാവ് സന്തോഷ് ടി കുരുവിള. മമ്മൂട്ടി നായകനായ ഗ്യാങ്സ്റ്റര്, മോഹന്ലാല് ചിത്രം നീരാളി എന്നിവ ബോക്സ് ഓഫീസില് പരാജയപ്പെടുമെന്ന് തനിക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്നാണ് സന്തോഷ് ടി കുരുവിള പറയുന്നത്.
ക്ലബ്ബ് എഫ്എമ്മിന് നല്കിയ അഭിമുഖത്തിലാണ് സന്തോഷ് ടി കുരുവിള മനസ് തുറന്നത്. വലിയ ഹൈപ്പില് വന്ന സിനിമകളാണ് ഗ്യാങ്സ്റ്ററും നീരാളിയും. രണ്ടും പ്രിവ്യു കണ്ടപ്പോള് തന്നെ പരാജയപ്പെടുമെന്ന് തോന്നിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. നീരാളി കണ്ടപ്പോള് ഈ സിനിമ വിജയിക്കില്ലെന്ന് മോഹന്ലാലിന്റെ ഭാര്യ സുചിത്ര പറഞ്ഞതായും അദ്ദേഹം പറയുന്നു.
ഗ്യാങ്സ്റ്റര് റിലീസിന് തലേദിവസം ആണ് കണ്ടത്. അത് തിയേറ്ററില് വര്ക്ക് ആകില്ലെന്ന് അപ്പോള് തന്നെ മനസിലായി. എന്നാല് ആരോടും ആ സമയത്ത് അക്കാര്യം പറഞ്ഞില്ല. കൊച്ചിയിലെത്തിയപ്പോള് ആന്റണി പെരുമ്പാവൂരിനെ കണ്ടു. പടം വര്ക്കാകില്ലെന്ന് ആന്റണിയോടായിരുന്നു ആദ്യം പറഞ്ഞതെന്നാണ് സന്തോഷ് ടി കുരുവിള പറയുന്നത്.
അതേസമയം ഗ്യാങ്സ്റ്റര് സിനിമ എന്ന നിലയില് മോശമായിരുന്നില്ലെന്നാണ് സന്തോഷ് ടി കുരുവിള പറയുന്നത്. കാലത്തിന് മുമ്പേ വന്ന സിനിമയാണ് ഗ്യാങ്സ്റ്റര് ആണെന്നാണ് അദ്ദേഹം പറയുന്നത്. ഇന്നാണ് ഇറങ്ങുന്നതെങ്കില് വലിയ വിജയമായേനെ എന്നും അദ്ദേഹം പറയുന്നുണ്ട്.
'അതുപോലെ നീരാളിയും തിയേറ്ററില് വര്ക്കാകില്ലെന്ന് റിലീസിന് മുമ്പ് മനസിലായതായിരുന്നു. മുംബൈയിലായിരുന്നു ആ പടത്തിന്റെ പ്രിവ്യു. ലാലേട്ടനും സുചി ചേച്ചിയുമൊക്കെ സിനിമ കാണാന് ഉണ്ടായിരുന്നു. പ്രിവ്യു കഴിഞ്ഞപ്പോള് ഇത് ഓടില്ലെന്ന് സുചി ചേച്ചിയ്ക്ക് മനസിലായി. അവരുടെ മുഖത്തു നിന്ന് അക്കാര്യം വായിച്ചെടുക്കാന് പറ്റി. ലാലേട്ടന് സ്ഥിരം ചിരിയും ചിരിച്ചു കൊണ്ടിരുന്നു'' അദ്ദേഹം പറയുന്നു.
ലോകയുടെ കഥ തന്നോട് പറഞ്ഞിരുന്നു. കോവിഡിന് മുമ്പായിരുന്നു അത്. ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല അന്നത്തെ കഥ. അതിനാലാണ് ഒഴിവാക്കിയതെന്നും അദ്ദേഹം പറയുന്നു. മഞ്ഞുമ്മല് ബോയ്സില് സഹനിര്മാതാവാകുമോ എന്ന് സൗബിന് ചോദിച്ചിരുന്നു. എന്നാല് താന് ഒഴിവായെന്നാണ് സന്തോഷ് കുരുവിള പറയുന്നത്.
Summary
Santhosh T Kuruvila says he knew Mohanlal Movie Neerali and Mammootty starrer Gangster were going to flop. He also heard the story of Lokah before.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഡാ ഞാന് ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന് ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള് ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്



