അല്ലു അർജുനൊപ്പം ചുവടുവയ്ക്കാൻ ഇത്തവണ സാമന്തയില്ല, പകരമെത്തുക ശ്രദ്ധ കപൂർ; ഐറ്റം ഡാൻസിനായി താരം വാങ്ങിയത് 5 കോടി?

അല്ലു അർജുനൊപ്പം ഇത്തവണ ബോളിവുഡ് നടി ശ്രദ്ധ കപൂർ ആയിരിക്കും നൃത്തച്ചുവടുകളുമായെത്തുകയെന്നാണ് റിപ്പോർട്ടുകൾ.

Pushpa 2
പുഷ്പം 2ഇൻസ്റ്റ​ഗ്രാം
Last Updated :22 October 2024, 5:10 pm IST
Edited by :Hima Prakash

അല്ലു അർജുൻ ചിത്രം പുഷ്പം 2 വിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. കഴിഞ്ഞ ദിവസവും അണിയറപ്രവർത്തകർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരുന്നു. ഡിസംബർ ആറിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ പ്രേക്ഷകർക്കും ആരാധകർക്കും ഏറെ പ്രതീക്ഷയാണുള്ളത്. പുഷ്പ ആദ്യ ഭാ​ഗത്തിൽ വൻ തരം​ഗമായി മാറിയ സാമന്തയുടെ ഡാൻസ് പോലെ രണ്ടാം ഭാ​ഗത്തിലും ഒരു പ്രമുഖ നടിയുടെ ഐറ്റം നമ്പർ ഉണ്ടെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.

അല്ലു അർജുനൊപ്പം ഇത്തവണ ബോളിവുഡ് നടി ശ്രദ്ധ കപൂർ ആയിരിക്കും നൃത്തച്ചുവടുകളുമായെത്തുകയെന്നാണ് റിപ്പോർട്ടുകൾ. നൃത്തരം​ഗത്തിനായി 5 കോടി രൂപയാണ് ശ്രദ്ധയ്ക്ക് പ്രതിഫലം നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് അണിയറപ്രവർത്തകരിൽ നിന്ന് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.

‌ബോളിവുഡിൽ ഈ വര്‍ഷം ഏറ്റവും കൂടുതൽ പണം വാരിയ സ്ത്രീ 2വിൽ ശ്രദ്ധ ആയിരുന്നു നായിക. തുടക്കത്തിൽ നടി തൃപ്തി ദിമ്രിയുൾപ്പെടെ നിരവധി പേരെ നൃത്ത രം​ഗത്തിനായി നിർമ്മാതാക്കൾ ആലോചിച്ചിരുന്നു. അവസാനം ശ്രദ്ധയെ ഉറപ്പിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീ 2വിൽ ഉൾപ്പെടെയുള്ള ശ്രദ്ധയുടെ ഡാൻസ് വൈറലായി മാറിയിരുന്നു.

മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ ആദ്യം ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. അല്ലു അർജുൻ ഇപ്പോൾ പുഷ്പ 2വിൻ്റെ നിർണായക രംഗങ്ങൾ ചിത്രീകരിക്കുകയാണ്. പുഷ്പരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അല്ലു അർജുനെത്തുക. രശ്മിക മന്ദാനയും ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now