'ഗംഭീര ആക്ഷന്‍, 'എംപുരാന്‍' വന്‍ ബ്ലോക്ബസ്റ്റര്‍ ആകും'; രാജമൗലി പറയുന്നു

ആര്‍ആര്‍ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരം.

Empuraan
രാജമൗലിഫെയ്സ്ബുക്ക്
Last Updated :20 March 2025, 5:20 pm IST
Edited by :Hima Prakash

തെന്നിന്ത്യയൊട്ടാകെ ആവേശം തീര്‍ത്തിരിക്കുകയാണ് എംപുരാന്‍ ട്രെയ്‌ലർ. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ട്രെയ്‌ലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ എസ് എസ് രാജമൗലിയും എംപുരാന്‍ ട്രെയ്‌ലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ട്രെയ്‌ലർ കണ്ടിട്ട് ഒരു ബ്ലോക്ക്ബസ്റ്ററിന്‍റെ വരവാണ് തനിക്ക് തോന്നുന്നതെന്ന് രാജമൗലി എക്സില്‍ കുറിച്ചു. എംപുരാന്‍ ട്രെയ്‌ലർ അതിന്‍റെ ഏറ്റവും ആദ്യത്തെ ഷോട്ട് മുതല്‍ എന്‍റെ ശ്രദ്ധ പിടിച്ചു.

മോഹന്‍ലാല്‍ സാറിന്‍റെ സ്ക്രീന്‍ പ്രെസന്‍സ് കാന്തിക ശക്തിയുള്ള ഒന്നാണ്. വമ്പന്‍ സ്കെയില്‍, ഗംഭീര ആക്ഷന്‍. ഇത് ഇപ്പോള്‍ തന്നെ ഒരു വന്‍ ബ്ലോക്കബസ്റ്റര്‍ ആയി തോന്നുന്നു".- രാജമൗലി കുറിച്ചു. ആര്‍ആര്‍ആറിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍.

ചിത്രത്തിന്‍റെ ഒഡീഷയിലെ ഷെഡ്യൂളില്‍ പങ്കെടുത്തതിന് ശേഷമാണ് പൃഥ്വിരാജ് എംപുരാന്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കായി എത്തിയിരിക്കുന്നതെന്നാണ് വിവരം. ഈ മാസം 27 നാണ് എംപുരാന്‍ റിലീസിനെത്തുക. 2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എംപുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്.

ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിങ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now