ആദ്യ ദിനം വാരിയത് 40.1 കോടി; പുത്തന്‍ റെക്കോര്‍ഡിട്ട് 'സ്ത്രീ 2'

ഹൃത്വിക് റോഷനും ദീപിക പദുകോണും ഒന്നിച്ച ഫൈറ്ററിന്റെ റെക്കോര്‍ഡാണ് സ്ത്രീ 2 തകര്‍ത്തത്

stree 2
Last Updated :16 August 2024, 5:59 pm IST
Edited by :Manju

ശ്രദ്ധ കപൂറും രാജ്കുമാര്‍ റാവുവും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സ്ത്രീ 2. സ്വാതന്ത്ര്യ ദിനത്തില്‍ തിയറ്ററില്‍ എത്തിയ ചിത്രം വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ബോക്‌സ് ഓഫിസില്‍ പുത്തന്‍ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് ചിത്രം. ആദ്യ ദിവസം 40.1 കോടി രൂപയാണ് ചിത്രം തിയറ്ററില്‍ നിന്ന് വാരിയത്. ഇതോടെ ഈ വര്‍ഷം ഓപ്പണിങ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി സ്ത്രീ മാറി.

അമര്‍ കൗഷിക് ആണ് ചിത്രം സംവിധാനം ചെയ്തത്. ഹൃത്വിക് റോഷനും ദീപിക പദുകോണും ഒന്നിച്ച ഫൈറ്ററിന്റെ റെക്കോര്‍ഡാണ് സ്ത്രീ 2 തകര്‍ത്തത്. 24.6 കോടിയായിരുന്നു ഫൈറ്റര്‍ ഹിന്ദി ഭാഷയില്‍ നിന്ന് മാത്രം കളക്റ്റ് ചെയ്തത്. ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എഡിയുടെ ഹിന്ദിയിലെ കളക്ഷനേയും സ്ത്രീ മറിടന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിലീസ് ചെയ്തതു മുതല്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ടാം ദിനത്തിലും 77.09 ആണ് ചിത്രത്തിന്റെ ഒക്യുപെന്‍സി. ജോണ്‍ എബ്രഹാമിന്റെ വേദ, അക്ഷയ് കുമാഫിന്റെ ഖേല്‍ ഖേല്‍ മേന്‍ എന്നിവയോടാണ് ചിത്രം മത്സരിക്കുന്നത്. 2018ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സ്ത്രീയുടെ രണ്ടാം ഭാഗമാണ് ചിത്രം. ഹൊറര്‍ കോമഡി ചിത്രം വന്‍ വിജയമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now