
News Now
നേഹ ബോറ അജ്ഞാത കേന്ദ്രത്തിലോ....? ആരോപണം

'നന്ദനി' പേസില് സിംബാബ്വെ ഒതുങ്ങി! ഇന്ത്യന് വനിതകള്ക്ക് ജയിക്കാന് 115 റണ്സ്

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കാര്ത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന സൂര്യ 44 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു വിവരം പുറത്തുവന്നിരിക്കുകയാണ്. ആൻഡമാനിലെയും ഊട്ടിയിലേയും ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതായാണ് വിവരം. കന്യാകുമാരിയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ. 20 അല്ലെങ്കിൽ 30 ദിവസം വരെ കന്യാകുമാരിയിൽ ചിത്രീകരണമുണ്ടാകും.
ചെന്നൈയിലും ഷൂട്ടിങ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ജയറാം, ജോജു ജോർജ്, കരുണാകരൻ, സുജിത് ശങ്കർ, തമിഴ്, രാമചന്ദ്രൻ ദുരൈരാജ്, പ്രേം കുമാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമയാണ് സൂര്യ 44 ഒരുങ്ങുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് സൂര്യ 44 ന്റെ ഗ്ലിംപ്സ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 'ലവ് ലാഫ്റ്റര് വാര്' എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്. സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കങ്കുവ ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്നെക്കുറിച്ച് അവർ ചോദിക്കുക പോലുമില്ല, പക്ഷേ കാർത്തിയുടെ ഫാൻ ആണെന്ന് നേരിട്ട് വന്ന് പറയും'; അനുഭവം പങ്കുവച്ച് സൂര്യ

'ഇഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാൽ...'; ഭക്ഷണ കാര്യത്തിൽ മമ്മൂട്ടി നൽകിയ ഉപദേശത്തെക്കുറിച്ച് സൂര്യ


