'ധ്യാനിനെ തൊട്ട് കളിക്കണ്ട', നടനെതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി; കമന്റുമായി ആരാധകർ

തമിഴ്നാട് വ്ലോ​ഗേഴ്സും ധ്യാനിനെതിരെ വിഡിയോകൾ ചെയ്തിട്ടുണ്ട്.

Dhyan Sreenivasan
Dhyan Sreenivasanവിഡിയോ സ്ക്രീൻഷോട്ട്‌‌
Edited by :Hima Prakash
Last Updated :19 ജൂലൈ 2026, 2:27 pm IST

ധ്യാൻ ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറഞ്ഞ 'സിഎം' പരാമർശത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. കേരളവും കടന്ന് തമിഴകത്ത് വരെ ധ്യാനിന്റെ വാക്കുകൾ ചർച്ചയായി. 'വിസിറ്റർ' എന്ന സിനിമയുടെ പരിപാടിക്കിടെ താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞത്.

തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ തൃഷ എത്തിയത് വലിയ വാർത്തയായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയുള്ള ധ്യാനിന്റെ തമാശ പക്ഷേ തമിഴ്നാട്ടിൽ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. തമിഴ്നാട്ടിലെ ഓൺലൈൻ ചനലുകൾ അടക്കം ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ പങ്കുവച്ചതോടെ വിജയ് ഫാൻസും രം​ഗത്തെത്തി. തമിഴ്നാട് വ്ലോ​ഗേഴ്സും ധ്യാനിനെതിരെ വിഡിയോകൾ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ധ്യാനിനെതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റിയും രം​ഗത്ത് എത്തിയിരിക്കുകയാണ്. 'കേരളത്തിലെ ഏറ്റവും വലിയ ജോക്കർ- ധ്യാൻ' എന്നാണ് ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി നടന്റെ ഫോട്ടോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഭൂരിഭാ​ഗവും ധ്യാനിനെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ്.

ടിവികെ കേരള നിങ്ങള്‍ക്ക് ഒരു വിലയുണ്ടായിരുന്നു. അതിപ്പോ പോയെന്നും അൺഫോളോ ചെയ്യുന്നുവെന്നും കമന്റുകളുണ്ട്. കേരളത്തിലെ പല വിജയ് ആരാധകരും കമ്മിറ്റിയ്ക്ക് എതിരെ രം​ഗത്ത് എത്തിയിട്ടുണ്ട്. 'ധ്യാനിനെ തൊട്ട് കളിക്കണ്ട',

'സംഭവം ഞാനും ഒരു വിജയ് ഫാൻ ആണ് എന്നാലും പറയാം.. വെറുതെ ധ്യാനിനെ കേറി ചൊറിഞ്ഞു ഉള്ള വിലയും കളയണ്ട', 'ധ്യാൻ എപ്പോഴും കാര്യങ്ങൾ തമാശരൂപേണയാണ് പറയാറുള്ളത്'. വളരെ നല്ലൊരു മനുഷ്യനും തുറന്നു സംസാരിക്കുന്ന വ്യക്തിയുമാണ് അദ്ദേഹം. ആ രീതിയിൽ മാത്രം കാണുക'.- എന്നൊക്കെയാണ് ധ്യാനിനെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകൾ.

News Now

Summary

TVK against Dhyan Sreenivasan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates