
വരലക്ഷ്മിയുടെ വിവാഹാഘോഷങ്ങൾ തുടങ്ങി; മെഹന്ദി ചിത്രങ്ങൾ
ചെന്നൈയിൽ വിവാഹ വിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു താരത്തിന്റെ മെഹന്ദി ചടങ്ങുകൾ നടന്നത്. രാധിക ശരത്കുമാറിന്റെ മകൾ റയാനെ മിഥുനാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വരലക്ഷ്മിയും നിക്കോളായിയും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ വിവാഹ വിരുന്ന് ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഈ വർഷം മാർച്ചിലായിരുന്നു വരലക്ഷ്മിയുടെയും നിക്കോളായിയുടെയും വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.

വരലക്ഷ്മി - Instagram
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
14 വർഷമായി ഇരുവരും സുഹൃത്തുക്കളാണ്. അടുത്തിടെയാണ് ഇരുവരും പ്രണയത്തിലായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, നടൻമാരായ രജനികാന്ത്, കമൽ ഹാസൻ, അല്ലു അർജുൻ തുടങ്ങി നിരവധി പ്രമുഖരെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. ധനുഷ് ചിത്രം രായൻ ആണ് വരലക്ഷ്മിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഹനുമാൻ, ശബരി എന്നീ ചിത്രങ്ങളും വരലക്ഷ്മിയുടേതായി ഒരുങ്ങുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്
ഭര്‍ത്താവ് സൈക്കോ; കുക്കറും ബെല്‍റ്റുംകൊണ്ട് അടി; ഹണിമൂണിനിടയിലും ക്രൂരമര്‍ദനം; നവവധുവിന് സംഭവിച്ചത്....!!!

