വിക്രാന്ത് മാസ്സി അച്ഛനായി; '12ത് ഫെയില്‍' താരത്തിന് ആശംസകളുമായി സിനിമാലോകം

സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്

വിക്രാന്ത് മാസ്സിയും ഭാര്യ ശീതളുംSource by : ഇന്‍സ്റ്റഗ്രാം
Last Updated :8 February 2024, 12:41 pm IST

ബോളിവുഡ് താരം വിക്രാന്ത് മാസ്സി അച്ഛനായി. താരത്തിന്റെ ഭാര്യ ശീതള്‍ താക്കൂര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

വലിയ രീതിയില്‍ ശ്രദ്ധ നേടിയ 12ത് ഫെയില്‍ സിനിമയിലെ നായകനാണ് വിക്രീന്ത് മാസ്സി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് എന്ന വിവരം വിക്രാന്ത് അറിയിക്കുന്നത്. പുതിയ തുടക്കം എന്ന അടിക്കുറിപ്പിലാണ് സന്തോഷം പങ്കുവച്ചത്.

താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരദമ്പതികളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2022 ഫെബ്രുവരിയിലാണ് വിക്രാന്ത് മാസ്സിയും ശീതള്‍ താക്കൂറും വിവാഹിതരാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. വിധു വിനോദി ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയില്‍ സിനിമയിലെ പ്രകടനം വിക്രാന്തിന് വലിയ രീതിയില്‍ ശ്രദ്ധനേടിക്കൊടുത്തു. സെക്ടര്‍ 36, ഫിര്‍ ആയി ഹസീന്‍ ദില്‍രുബ എന്നിവയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now