
'തോന്ന്യാസം പറയരുത്'; കാമറയ്ക്ക് മുന്നില്‍ 'ഡ്രസ് മാറാന്‍' പറഞ്ഞ ഫോട്ടോഗ്രാഫര്‍; നിര്‍ത്തിപ്പൊരിച്ച് സറീന്‍ ഖാന്‍
അതൊന്നും കേട്ട് മിണ്ടാതിരിക്കുന്ന ആളല്ല ഞാന്‍. നിലമറന്ന് പെരുമാറരുത് ഒറ്റയൊരുത്തനും

ഫോട്ടോഗ്രാഫര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നടി സറീന്‍ ഖാന്‍. കാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം ധരിച്ച് നോക്കാന്‍ പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് സ്‌പോട്ടില്‍ ചുട്ട മറുപടി നല്‍കുകയായിരുന്നു സറീന്‍ ഖാന്‍. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായെത്തുന്നത്. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാത്ത പാപ്പരാസികളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
മുംബൈയില്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സറീന്‍ ഖാന്‍. താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനായി പാപ്പാരാസികളും ഷോപ്പിലെത്തിയിരുന്നു. ഷോപ്പിലുണ്ടായിരുന്ന ഡെനീം ജാക്കറ്റും ഡ്രസും കാമറയ്ക്ക് കാണിച്ചു കൊടുക്കുകയായിരുന്നു താരം. ഇതിനിടെ പാപ്പരാസികള്‍ക്കിടയില്‍ നിന്നും ഒരാള്‍ താരത്തോട് ഈ ഡ്രസ് ഒന്ന് ഇട്ടു നോക്കാന്‍ പറയുകയായിരുന്നു.
ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശം താരത്തെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. ഉടനെ തന്നെ സറീന്‍ അയാള്‍ക്ക് മറുപടി നല്‍കി. ''നിങ്ങളുടെ മുന്നില്‍ വച്ചോ? അത് നടക്കാന്‍ പോകുന്നില്ല. എന്നോട് തോന്ന്യാസം പറയരുത്. അതൊന്നും കേട്ട് മിണ്ടാതിരിക്കുന്ന ആളല്ല ഞാന്‍. നിലമറന്ന് പെരുമാറരുത് ഒറ്റയൊരുത്തനും'' എന്നായിരുന്നു സറീന്‍ ഖാന്റെ പ്രതികരണം.
2010 ല്‍ സല്‍മാന്‍ ഖാന്‍ ചിത്രം വീറിലൂടെയാണ് സറീന്‍ അരങ്ങേറുന്നത്. പിന്നീട് ഹൗസ്ഫുള്‍ 2, ഹേറ്റ് സ്റ്റോറി 3, അക്‌സര്‍ 2, 1921, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ബോളിവുഡിന് പുറമെ പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Zareen Khan shuts down a photographer who asked her to try a dress infront of camera.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അവന് വയലന്റ് ആകുമോ?'; എഡിഎച്ച്ഡി തുറന്നു പറഞ്ഞ ശേഷം നസ്രിയയോട് ബന്ധുക്കള്‍ ചോദിച്ചത്; ഫഹദ് ഫാസില്‍ പറയുന്നു

ഒരു വര്‍ഷം കൊണ്ട് 2490 കോടിയുടെ ഇടിവ്; ഷാരൂഖ് ഖാന്റെ സ്വത്തിന് സംഭവിച്ചതെന്ത്? എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്!



