
പ്രണയിനിയെ താലിചാര്‍ത്തി നടന് നിധിന്; ചിത്രങ്ങള്‍
കഴിഞ്ഞ ഏഴു വര്‍ഷമായി നിധിനും ശാലിനിയും പ്രണയത്തിലാണ്
തെലുങ്ക് നടന് നിധിന് വിവാഹിതനായി. ശാലിനിയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഹൈദരാബാദിലെ താജ് ഫലക്നുമ പാലസ് ഹോട്ടലില്‍ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹം. സോഷ്യല്‍ മീഡിയയിലൂടെ നിധിന് തന്നെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്.

Mothaniki oka INTIVAADINI ayyanuu.. need all ur blessings n love pic.twitter.com/rWUNFDHZ5O
â nithiin (@actor_nithiin) July 26, 2020
ഗോള്‍ഡന്‍ നിറത്തിലുള്ള പൂക്കള്‍ തുന്നിയ ചുവന്ന ലാല്ചി ലൈജാമയായിരുന്നു നിധിന്റെ വേഷം. ഗോള്‍ഡന്‍ സില്‍ക് സാരിയാണ് ശാലിനി അണിഞ്ഞിരുന്നത്. പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം. കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ച് കുടുംബവും അടുത്ത സുഹൃത്തുകളും മാത്രമാണ് വിവാഹത്തിന് എത്തിയത്.


കഴിഞ്ഞ ഏഴു വര്‍ഷമായി നിധിനും ശാലിനിയും പ്രണയത്തിലാണ്. ഏപ്രില്‍ 14 ന് ദുബായില്‍ വെച്ച് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങാണ് ഇവര്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. നിര്‍മാതാവ് സുധാകറിന്റെ മകനാണ് നിധിന്. താരത്തിന് വിവാഹസമ്മാനമായി നിധിന് അഭിനയിച്ച പുതിയ ചിത്രം രംഗ് ഡേയുടെ അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടു.
.jpeg?w=640&auto=format%2Ccompress&fit=max)

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

