ലെഹങ്കയിൽ ​ഗ്ലാമറസായി പ്രിയ വാര്യർ; ചിത്രങ്ങൾ

ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

Last Updated :20 January 2024, 8:31 am IST
Edited by :migrator

ബോളിവുഡിലെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ​ഗ്ലാമറസ് ലുക്കിൽ എത്തി ആരാധകരെ അമ്പരപ്പിക്കുകയാണ് നടി പ്രിയ വാര്യർ. ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്. 

ഹാൻഡ് പ്രിന്റ‍ഡ്, എബ്രോയിഡേർഡ് ലെഹങ്കയും ചോളിയുമാണ് താരത്തിന്റെ വേഷം. നെക്ക്ലൈനാണ് വസ്ത്രത്തെ ആകർഷകമാക്കുന്നത്. ധാ​ഗ കി കഹാനിയുടേതാണ് വസ്ത്രം. തലയിൽ പൂവു ചൂടി വളരെ സിംപിൾ മേക്കപ്പിലാണ് പ്രിയ. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് ചിത്രങ്ങൾ. രാജകുമാരിയെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റ്. സെലിബ്രിറ്റീസ് ഉൾപ്പടെ നിരവധി പേർ പ്രശംസയുമായി എത്തി. 

ഇതിന് മുൻപ് ബ്ലാക്ക് ​ഗൗണിലുള്ള പ്രിയയുടെ ഫോട്ടോഷൂട്ടും ശ്രദ്ധ നേടിയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രത്തിലും അതിസുന്ദരിയായിരുന്നു താരം. പ്രിയ പ്രധാന വേഷത്തിൽ എത്തുന്ന ശ്രീദേവി ബം​ഗ്ലായുടെ ട്രെയിലർ അടുത്തിടെയാണ് പുറത്തുവന്നത്. ചിത്രത്തിൽ സിനിമ താരത്തിന്റെ റോളിലാണ് പ്രിയ എത്തുന്നത്. മികച്ച അഭിപ്രായമാണ് ട്രെയിലറിന് ലഭിച്ചത്. അത് കൂടാതെ കന്നഡ, തെലുങ്ക് സിനിമയിലും ശ്രദ്ധേയയാവുകയാണ് താരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ലെഹങ്കയിൽ ​ഗ്ലാമറസായി പ്രിയ വാര്യർ; ചിത്രങ്ങൾ