
ദേശീയ ദിനം: സൗദി അറേബ്യയില്‍ പൊതുഅവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ 96-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23 ബുധനാഴ്ചയാണ് (ഹിജ്റ 1448 റാബി ഉല് ഥാനി 12) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച സ്വകാര്യ മേഖലക്കും നോണ്‍-പ്രോഫിറ്റ് മേഖലക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
തൊഴില്‍ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 24 ന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. മുഴുവന്‍ തൊഴിലുടമകളും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
1932-ല്‍ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ നേതൃത്വത്തില്‍ സൗദി അറേബ്യന്‍ രാജ്യങ്ങളെ സംയോജിപ്പിച്ച് 'കിംഗ്ഡം ഓഫ് സൗദി അറേബ്യ' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തതിന്റെ ഓര്‍മ്മ പുതുക്കലാണ് സെപ്റ്റംബര്‍ 23-ന് ദേശീയദിനമായി ആഘോഷിക്കുന്നത്. രാജ്യത്തുടനീളം വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗം, സൈനിക-വ്യോമസേനകളുടെ എയര്‍ ഷോകള്‍, സംഗീത കച്ചേരികള്‍, പരമ്പരാഗത നൃത്തങ്ങള്‍, കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ എന്നിവയോടെയാണ് രാജ്യം ദേശീയദിനം ആഘോഷിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി സൗദി ദേശീയ പതാകയുടെ നിറമായ പച്ച നിറത്തിലുള്ള ദീപങ്ങള്‍ കൊണ്ട് രാജ്യത്തെ പ്രമുഖ കെട്ടിടങ്ങളും തെരുവുകളും നഗരവീഥികളും ഇതിനോടകം തന്നെ അലങ്കരിച്ച് തുടങ്ങി. മ്യൂസിയങ്ങള്‍, പൈതൃക ഗ്രാമങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ പ്രത്യേക പ്രദര്‍ശനങ്ങളും സാംസ്കാരിക വിരുന്നുകളും സംഘടിപ്പിക്കും. കഴിഞ്ഞ വര്‍ഷം നടന്ന 95-ാമത് ദേശീയദിനാഘോഷ വേളയിലും കണ്ണഞ്ചിപ്പിക്കുന്ന വ്യോമ-നാവിക അഭ്യാസപ്രകടനങ്ങള്‍ നടത്തിയിരുന്നു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
National Day: Public holiday declared in Saudi Arabia
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




