പരിസ്ഥിതി കുറ്റകൃത്യങ്ങള്‍; ആമസോണില്‍ യുഎഇയുടെ നേതൃത്വത്തില്‍ 'ഓപ്പറേഷന് ഗ്രീന്‍ ഷീല്‍ഡ്', 839 പേര് അറസ്റ്റില്‍

അബുദാബി: ആമസോണ്‍ തടത്തിലെ പരിസ്ഥിതി സംരക്ഷണം അടക്കം ലക്ഷ്യമിട്ട് യുഎഇയുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. അഞ്ചു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വനാന്തരങ്ങളില്‍ നടക്കുന്ന പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യാന്തര സംയുക്ത പരിശോധനയായ 'ഓപ്പറേഷന് ഗ്രീന്‍ ഷീല്‍ഡ് 2026' വിജയം കണ്ടു. മഴക്കാടുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനകളില്‍ 1,045 ഫീല്‍ഡ് ഓപ്പറേഷനുകളാണ് സംഘടിപ്പിച്ചത്. അന്വേഷണത്തില്‍ 839 പേരെ അറസ്റ്റ് ചെയ്തു. 280 ദശലക്ഷം ഡോളറിന്റെ ആസ്തികളും വസ്തുക്കളും ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്.
കൊളംബിയ, ഇക്വഡോര്‍, പെറു, ബൊളീവിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് ഷാര്‍ജയിലെയും യുഎഇയിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ ഏകോകിപ്പിച്ചത്. ആമസോണ്‍ മേഖലയില്‍ ഇതുവരെ നടത്തിയ ഏറ്റവും വലിയ ക്യാംപയിനുകള്ക്കൊന്നിനാണ് യുഎഇ നേതൃത്വം നല്‍കിയത്. 17 ദിവസം നീണ്ട വന്‍ ഓപ്പറേഷനിലൂടെ വന്‍ തിരിച്ചടിയാണ് പരിസ്ഥിതി കുറ്റവാളികള്‍ക്ക് നല്‍കാനായതെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന് അറിയിച്ചു.
രാജ്യാന്തര അതിര്‍ത്തികള്‍ കടന്നുള്ള ഇത്തരം കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ ശക്തമായ കൂട്ടായ്മ അനിവാര്യമാണെന്ന കാഴ്ചപ്പാടോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. യുഎന്‍ ഓഫിസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈമുമായി (യുഎന്‍ഒഡിസി) സഹകരിച്ച് യുഎഇ തുടക്കമിട്ട രാജ്യാന്തര വന-പരിസ്ഥിതി സംരക്ഷണ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് ഓപ്പറേഷന് ഗ്രീന്‍ ഷീല്‍ഡ് നടപ്പിലാക്കിയത്.
WHAT TO READ NEXT
ദുബൈയില്‍ സ്കൂള്‍ പ്രവേശനത്തിന് പുതിയ മാര്‍ഗനിര്‍ദേശം
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
UAE-led 'Green Shield 2026' seizes over $280m in environmental crime crackdown across Amazon basin
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News
വീണ്ടും സമരകാലം; ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ പ്രതിഷേധവുമായി സിജെപി; മുംബൈയില്‍ സുരക്ഷ ശക്തമാക്കി; നിരോധനാജ്ഞ

യുഎഇയില്‍ ചരിത്രം കുറിച്ച് ഇത്തിഹാദ് റെയില്‍; ഒരു മണിക്കൂര്‍ കൊണ്ട് ദുബൈ- അബുദാബി യാത്ര

