പശ്ചിമബംഗാളില്‍ സിപിഎം പിബി അംഗവും, സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്

Last Updated :20 January 2024, 7:59 am IST

News Now

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎം പിബി അംഗവും, സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്. മണ്ഡലമായ റായ്ഗഞ്ചിലൂടെ സഞ്ചരിക്കവെയാണ് സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് ഒരുസംഘം ആളുകള്‍ ആക്രമമഴിച്ച് വിട്ടത്. മുഹമ്മദ് സലീമിന് പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്

വാഹനം തടഞ്ഞുനിര്‍ത്തിയ സംഘം ആകാശത്തേക്കും വാഹനത്തിന് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. ഇത്തവണ റായ്ഗഞ്ച് മണ്ഡലത്തില്‍ ശക്തമായ ചതുഷ്‌കോണ മത്സരമാണ് നടക്കുന്നത്. ആയിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മുഹമ്മദ് സലീം 2014ല്‍ വിജയിച്ചത്. 

ഒന്നാംഘട്ട വോട്ടടുപ്പിലും ബംഗാളില്‍ ശക്തമായ ആക്രമണം അരങ്ങേറിയിരുന്നു. പലരെയും ബൂത്തുകളില്‍ എത്താന്‍ പോലും അനുവദിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ മുഹമ്മദ് സലീമിന്റെ വാഹനത്തിന് നേരെ ആക്രമണം