വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു കുട്ടികള്‍ പാമ്പു കടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശില്‍ രണ്ടു പിഞ്ചുകുട്ടികള്‍ പാമ്പു കടിയേറ്റ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:21 am IST
Edited by :migrator

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടു പിഞ്ചുകുട്ടികള്‍ പാമ്പു കടിയേറ്റ് മരിച്ചു. നാലും ഏഴും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. പാമ്പ് കടിയേറ്റ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.

സോന്‍ഭദ്ര ബാരിപ്പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റീത (4), സീത (7) എന്നിവരാണ് മരിച്ചത്. രാത്രിയില്‍ വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് ഇരുവരെയും പാമ്പ് കടിച്ചത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now