
45കാരി കൊല്ലപ്പെട്ട നിലയില്‍, മുഖം വികൃതമാക്കി; മകന് ഒളിവില്‍
ഊര്‍മിള ദേവിയെയാണ് തുറസായ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്
ചണ്ഡീഗഡ്: പഞ്ചാബില്‍ 45കാരി കൊല്ലപ്പെട്ട നിലയില്‍. ഊര്‍മിള ദേവിയെയാണ് തുറസായ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളുടെ പരാതിയില്‍ മകനെതിരെ കേസടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഖോത്രന്‍ കോളനിയില്‍ ഞായറാഴ്ചയാണ് സംഭവം. ഊര്‍മിള ദേവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മകള്‍ രേഖയുടെ പരാതിയില്‍ മകന് ദീപക്കിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദീപക് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ച്ചയായ ആക്രമണത്തില്‍ മുഖം വികൃതമാക്കിയിട്ടുണ്ട്. അതിനാല്‍ വീട്ടുകാര്‍ ഊര്‍മിളയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയതായി പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

