തുറന്ന് കിടന്ന മാന്‍ഹോളില്‍ വീണു; 55കാരന് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ മാന്‍ഹോളില്‍ വീണ് 55കാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

ചെന്നൈ: തമിഴ്‌നാട്ടില്‍ മാന്‍ഹോളില്‍ വീണ് 55കാരന് ദാരുണാന്ത്യം. ജോലിക്ക് പോകുന്ന വഴിയില്‍ തുറന്ന് കിടന്ന മാന്‍ഹോളില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. 

ചെന്നൈയിലാണ് സംഭവം. 55 കാരനായ നര്‍ഷിമാനാണ് മരിച്ചത്. കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോര്‍പ്പറേഷന്‍ അധികൃതര്‍ ഉടന്‍ തന്നെ മാന്‍ഹോള്‍ മൂടി കുറ്റം മൂടിവെയ്ക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കനത്തമഴയെ തുടര്‍ന്ന് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. അതിനിടെ മാന്‍ഹോള്‍ തുറന്ന് കിടന്നതാണ് അപകടകാരണം. മാന്‍ഹോളില്‍ വീണതല്ല മരണകാരണമെന്നാണ് ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതരുടെ വിശദീകരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now