ബോട്ട് മറിഞ്ഞ് 5 കുട്ടികള്‍ ഉള്‍പ്പടെ 7 പേര്‍ മരിച്ചു

കര്‍ഷകരും തൊഴിലാളികളും കുട്ടികളുമടക്കം പത്തുപേരാണ് ബോട്ടിലുണ്ടായിരുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST

പറ്റ്‌ന: ബീഹാറിലെ കതിഹാര്‍ ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ ബോട്ടപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ 5 കുട്ടികളും ഉള്‍പ്പെടുന്നു.

കര്‍ഷകരും തൊഴിലാളികളും കുട്ടികളുമടക്കം പത്തുപേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്ന് പേര്‍ നീന്തിരക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബോട്ടിലുണ്ടായിരുന്നവരെല്ലാം മാര്‍ഗിയ ഗ്രാമത്തിലുള്ളവരാണ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരാണ്  അപകടത്തില്‍പ്പെട്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now