
പട്ടാപ്പകല്‍ റോഡിലിറങ്ങി പുലിയുടെ തേര്‍വാഴ്ച; നിരവധി പേരെ ആക്രമിച്ചു; ഭയന്ന് നാട്ടുകാര്‍ ( വീഡിയോ)
ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി നിരവധി പേരെയാണ് ആക്രമിച്ചത്

ബംഗലൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ പട്ടാപ്പകല്‍ നടുറോഡില്‍ പുലിയിറങ്ങി ആളുകളെ ആക്രമിച്ചു. ഇതേത്തുടര്‍ന്ന് ആളുകള്‍ ഭയചകിതരായി. മൈസൂരുവിലെ കനകനഗര്‍ പ്രദേശത്തായിരുന്നു പുലിയുടെ ആക്രമണം.
പുലി നാട്ടിലിറങ്ങി പരിഭ്രാന്തി പരത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പുലി റോഡരികില്‍ നിന്ന ഒരാളുടെ മേല്‍ ചാടിവീഴുന്നതും വീഡിയോയില്‍ കാണാം.
പുള്ളിപ്പുലി ഒരു വീടിന്റെ മുന്‍വശത്ത് നിന്ന് ഓടി റോഡിലേക്ക് ഓടുകയും അതുവഴി കടന്നുപോകുന്ന ഒരു ബൈക്കു യാത്രക്കാരനെ ആക്രമിക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്.
ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി നിരവധി പേരെയാണ് ആക്രമിച്ചത്. തുടര്‍ന്ന് പുലിയെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കെണിയൊരുക്കി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലിയെ കൂട്ടിലാക്കുകയും ചെയ്തു.
#WATCH | Karnataka: A leopard entered the Kanaka Nagar of Mysuru & attacked some people, he was later captured & rescued by the forest department pic.twitter.com/yVBIcfOyxM
â ANI (@ANI) November 4, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

