
ജീവനക്കാരുടെ മരണത്തിന് കാരണം സര്‍വകലാശാലയ്ക്ക് മേലുള്ള ശാപം; ഒഴിവാക്കാന്‍ മൃത്യഞ്ജയ ഹോമം നടത്തുമെന്ന് സര്‍ക്കുലര്‍; പ്രതിഷേധവുമായി എസ്എഫ്ഐ
കഴിഞ്ഞ മാസം സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന അഞ്ച് ജീവനക്കാര്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു.

ഹൈദരബാദ്: ജീവനക്കാരുടെ മരണത്തെ തുടര്‍ന്ന് മൃത്യുഞ്ജയഹോമം നടത്തുമെന്ന വിചിത്ര സര്‍ക്കുലര്‍ ഇറക്കി ആന്ധ്രയിലെ സര്‍വകലാശാല. അനന്ത്പൂരിലെ ശ്രീ കൃഷ്ണദേവരായ സര്‍വകലാശാലയുടെതാണ് വിചിത്ര ഉത്തരവ്. ഹോമത്തിനായി അധ്യാപകര്‍ 500രൂപയും അനധ്യാപകര്‍ 100 രൂപയും നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു
കഴിഞ്ഞ മാസം സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന അഞ്ച് ജീവനക്കാര്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. ജീവനക്കാര്‍ ഇങ്ങനെ മരിക്കാന്‍ കാരണം സര്കവകാലശാലയ്ക്ക് മേല്‍ ശാപമുള്ളതിനാലാണെന്നും അതൊഴിവാക്കാനായി മഹാമൃത്യുഞ്ജയ ശാന്തി ഹോമം നടത്തുമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.
Students of #Srikrishnadevaraya University in #AndhraPradesh protest against conducting of #MrithyunjayaHomam on campus. Students say that Universities should be a place of scientific temperament and should not promote superstitious beliefs as such pic.twitter.com/yDW7oc2kGj
â Rajeswari Parasa (@ParasaRajeswari) February 20, 2023
ഫെബ്രുവരി 24ന് രാവിലെ എട്ടരയ്ക്ക് മൃത്യുഞ്ജയഹോമം നടത്താനാണ് തീരുമാനം. ഹോമത്തില്‍ സ്വമേധയാ പങ്കെടുക്കാന്‍ തയ്യാറുള്ള എല്ലാ ജീവനക്കാരും, മേല്‍പ്പറഞ്ഞ ചെലവുകള്‍ക്കായി അധ്യാപക ജീവനക്കാര്‍് 500 രൂപയും അനധ്യാപക ജീവനക്കാര്‍ക്ക് 100 രൂപയും സംഭാവന നല്‍കണമെന്നുമാണ് നിര്‍ദേശം.
ഹോമം നടത്തുന്നതിനെതിരെ വലിയ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. ഒരു സര്‍വകലാശാലയിലും അന്ധവിശ്വാസത്തിന്റെ ഭാഗമായി ഹോമം നടത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ നേതാക്കള്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

