
കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നല്കി; ബിബിസി കോണ്‍ഗ്രസിന് പറ്റിയ കൂട്ട്, വീണ്ടും വിമര്‍ശനവുമായി അനില്‍ ആന്റണി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദത്തില്‍ ബിബിസിക്കും കോണ്‍ഗ്രസിനുമെതിരെ വീണ്ടും വിമര്‍ശനവുമായി അനില്‍ കെ ആന്റണി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദത്തില്‍ ബിബിസിക്കും കോണ്‍ഗ്രസിനുമെതിരെ വീണ്ടും വിമര്‍ശനവുമായി അനില്‍ കെ ആന്റണി. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നല്കിയ ബിബിസി, ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്ത മാധ്യമമാണ്. സ്ഥാപിത താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമമായ ബിബിസി നിലവില്‍ കോണ്‍ഗ്രസിന് പറ്റിയ സഖ്യകക്ഷിയാണ് എന്ന് അനില്‍ കെ ആന്റണി ട്വീറ്റില്‍ കുറിച്ചു.
കശ്മീരിന്റെ ചിത്രമില്ലാതെ ബിബിസി മുന്‍പ് പുറത്തുവിട്ട ഇന്ത്യന്‍ മാപ്പുകള്‍ ചേര്‍ത്താണ് അനില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് അനില്‍ ആന്റണി രംഗത്തുവന്നിരുന്നു. ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണ് എന്നായിരുന്നു അനിലിന്റെ നിലപാട്.
Some past shenanigans of BBC , repeat offenders questioning Indiaâs territorial integrity, publishing truncated maps without Kashmir. Independent media without vested interests indeed, and perfect allies for the current @INCIndia and partners. @Jairam_Ramesh @SupriyaShrinate pic.twitter.com/p7M73uB9xh
â Anil K Antony (@anilkantony) January 29, 2023
ഇതിന് പിന്നാലെ, മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകന് കൂടിയായ അനില്‍ ആന്റണിക്ക് എതിരെ കോണ്‍ഗ്രസില്‍ നിന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയരര്‍ന്നു. പിന്നാലെ, കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനവും മറ്റു പാര്‍ട്ടി പദവികളും അദ്ദേഹം രാജിവച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

