
'വലിയ മനസ്സുള്ള ഒരു നേതാവിന്റെ ബുദ്ധിപരമായ വാക്കുകള്‍' ; കര്‍ഷക സമരത്തില്‍ ബിജെപിയെ വെട്ടിലാക്കി വീണ്ടും വരുണ്‍ഗാന്ധി
വലിയ മനസ്സുള്ള ഒരു നേതാവിന്റെ ബുദ്ധിപരമായ വാക്കുകള്‍ എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്

ന്യൂഡല്‍ഹി : കര്‍ഷക സമരത്തില്‍ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി വീണ്ടും വരുണ്‍ ഗാന്ധി. 1980 ലെ കര്‍ഷകസമരത്തെ പിന്തുണച്ച് അടല്‍ ബിഹാരി വാജ്പേയ് നടത്തിയ പ്രസംഗം വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കര്‍ഷക സമരത്തെ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന വാജ്പേയിയുടെ പ്രസംഗമാണ് ഓര്‍മ്മപ്പെടുത്തിയത്. വലിയ മനസ്സുള്ള ഒരു നേതാവിന്റെ ബുദ്ധിപരമായ വാക്കുകള്‍ എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.
'കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കുന്നു. ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കരുത് ... കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ല. കര്‍ഷക പ്രസ്ഥാനത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'
'അവരുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നു, സര്‍ക്കാര്‍ ഭയപ്പെടുത്താനോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനോ അല്ലെങ്കില്‍ കര്‍ഷകരുടെ സമാധാനപരമായ സമരത്തെ അവഗണിക്കാനോ ശ്രമിച്ചാല്‍ ഞങ്ങളും പ്രസ്ഥാനത്തിന്റെ ഭാഗമാകും..'. വീഡിയോയില്‍ വാജ്പേയ് പ്രസംഗിക്കുന്നു.
Wise words from a big-hearted leader⦠pic.twitter.com/xlRtznjFAx
â Varun Gandhi (@varungandhi80) October 14, 2021
ലഖിംപൂര്‍ വിഷയത്തില്‍ ബിജെപിക്കെതിരെ ശക്തമായി രംഗത്തുവന്ന വരുണ്‍ഗാന്ധി പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഇതേത്തുടര്‍ന്ന് അടുത്തിടെ ബിജെപി ദേശീയ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ വരുണ്‍ഗാന്ധിയെ ഒഴിവാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

