
നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി; ബിആര്‍എസ് എംഎല്‍എ മരിച്ചു- വീഡിയോ

ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ വാഹനാപകടത്തില്‍ മരിച്ചു. എക്സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി സെക്കന്തരാബാദ് കന്റോണ്‍മെന്റ് എംഎല്‍എ ലസ്യ നന്ദിത (37) ആണ് മരിച്ചത്.ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.സംഗറെഡ്ഡി ജില്ലയിലെ പതഞ്ചെരുവിലെ ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം നടന്നത്. എസ് യുവിയില്‍ ലസ്യ നന്ദിത നഗരത്തിലേക്ക് മടങ്ങിവരുമ്പോള്‍ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എക്സ്പ്രസ് വേയുടെ ഇടതുവശത്തുള്ള മെറ്റല്‍ ബാരിയറില്‍ ഇടിച്ചുകയറുകയായിരുന്നു. എംഎല്‍എ തത്ക്ഷണം തന്നെ മരിച്ചതായും പൊലീസ് പറയുന്നു.
മുന്‍ ബിആര്‍എസ് നേതാവ് ജി സായന്നയുടെ മകളാണ് നന്ദിത. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇവര്‍ സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
BRS Contonment MLA Lasya Nandita died in a road mishap on Patancheru ORR. Driver lost control of car n hit the divider, Lasya died on the spot n the driver severely injured. #Patancheru #Hyderabad pic.twitter.com/DxSk38Cmtp
— Nellutla Kavitha (@iamKavithaRao) February 23, 2024
WHAT TO READ NEXT

ലോക്സഭ മുന്‍ സ്പീക്കര്‍ മനോഹര്‍ ജോഷി അന്തരിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വ്യായാമത്തിനൊപ്പം കുടവയറു കുറയ്ക്കാൻ കിടിലൻ കോമ്പിനേഷൻ, തേനും കറുവപ്പട്ടയും

പാറ്റ ശല്യം കൂടുന്നോ? തുരത്താൻ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ
'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച



