
News Now
Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
ടി20യില് 'പുതിയ റെക്കോര്ഡ്' സ്ഥാപിച്ച് അഭിഷേക് ശര്മ!

ന്യൂഡല്ഹി: പാര്ട്ടി അക്കൗണ്ടില് നിന്നും 135 കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ കോണ്ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോണ്ഗ്രസ് നല്കിയ ഹര്ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസുമാരായ ബിവി നാഗരത്ന, അഗസ്റ്റിന് ജോര്ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്ജി പരിഗണിക്കുക.
2018-19 സാമ്പത്തിക വര്ഷത്തെ ആദായ നികുതി റിട്ടേണ് താമസിച്ചതിന്റെ അടക്കം പേരിലാണ് 103 കോടി പിഴയും പലിശയും അടക്കം 135 കോടി പിടിച്ചെടുത്തത്. ഇതിനെതിരെയാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്. സീതാറാം കേസരി ട്രഷററായിരുന്ന 1994-95 സാമ്പത്തിക വര്ഷത്തിലെ ആദായ നികുതി തര്ക്കവുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് 2016-ല് നല്കിയ ഹര്ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ഈ ഹര്ജിക്കൊപ്പം 135 കോടി പിടിച്ചെടുത്തതിനെതിരായ ഹര്ജിയും പരിഗണിക്കണം എന്നാണ് കോണ്ഗ്രസിന്റെ ആവശ്യം. 1994-95 സാമ്പത്തിക വര്ഷത്തെ ആദായ നികുതി കുടിശ്ശികയായി 53 കോടി രൂപ അടയ്ക്കാന് കോണ്ഗ്രസിന് സമീപ കാലത്ത് നോട്ടീസ് ലഭിച്ചിരുന്നു.
എന്നാല് നോട്ടീസുകളെല്ലാം ഒരുമിച്ച് കേൾക്കുന്നതിൽ ആദായ നികുതി വകുപ്പ് സുപ്രീംകോടതിയിൽ എതിര്പ്പ് അറിയിക്കും. നോട്ടീസ് ചോദ്യംചെയ്ത് ആദായനികുതി വകുപ്പ് കമ്മീഷണര്ക്കാണ് ആദ്യം അപ്പീല് നല്കേണ്ടത്. അതല്ലാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാന് കഴിയില്ലെന്ന് കേന്ദ്രസർക്കാരും കോടതിയിൽ നിലപാട് വ്യക്തമാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇന്ത്യസഖ്യത്തിന്റെ ഹര്ജി ഇന്ന് സുപ്രീംകോടതിയില്, പിണറായിക്ക് നിര്ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല് തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്, കരുതല് തടങ്കല്; സുപ്രീംകോടതിയില് ഇന്ന് പ്രത്യേക സിറ്റിങ്


