
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ചെന്നൈ: മാരന് കുടുംബത്തില്‍ സ്വത്ത് തര്‍ക്കം രൂക്ഷമാകുന്നു. സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരനെതിരെ സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന് വക്കീല്‍ നോട്ടീസ് അയച്ചു. കലാനിധിയും ഭാര്യ കാവേരിയും ചേര്‍ന്ന് ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം. ഡിഎംകെ എംപിയാണ് ദയാനിധി മാരന്.
പിതാവ് മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികള്‍ നിയമവിരുദ്ധമായി തട്ടിയെടുത്തു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ചാണ് ഐപിഎല്ലിലെ ഹൈദരാബാദ് ടീം, സ്പൈസ് ജെറ്റ് വിമാനകമ്പനി എന്നിവ കരസ്ഥമാക്കിയത്. ഈ ഇടപാടുകള്‍ കള്ളപ്പണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ദയാനിധി ആരോപിക്കുന്നു.
വഞ്ചന, ഗൂഢാലോചന, സ്റ്റോക്ക് എക്സ്ചേഞ്ചുകളെ തെറ്റിദ്ധരിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കലാനിധി, ഭാര്യ കാവേരി അടക്കമുള്ളവര്‍ക്കെതിരെ എസ്എഫ്ഐഒ, സെബി, ഇഡി തുടങ്ങിയവയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ദയാനിധി പറയുന്നു. 2003 ന് മുമ്പുള്ള ഓഹരി നില സ്ഥാപിക്കണം. അനര്‍ഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നല്‍കണം. അല്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും ദയാനിധി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Summary
DMK’s MP Dayanidhi Maran has sent a legal notice to his brother Kalanithi Maran, who owns the Sun media empire, accusing him of taking over the company through fraudulent and illegal transfer of shares after the demise of their father. The legal notice has brought to the fore the rift within the family.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒരു വര്‍ഷം കൊണ്ട് 2490 കോടിയുടെ ഇടിവ്; ഷാരൂഖ് ഖാന്റെ സ്വത്തിന് സംഭവിച്ചതെന്ത്? എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്!

ടോമിന് ജെ തച്ചങ്കരി ജയിലിലേക്ക്; അനധികൃത സ്വത്ത് കേസില്‍ നാലുവര്‍ഷം തടവ്

