
ഇരുമ്പുദണ്ഡില്‍ ചുറ്റി തീപന്തം എറിഞ്ഞു; പുറത്ത് തുളച്ചുകയറി; ആള്‍ക്കൂട്ടത്തിന്റെ ക്രൂരതയില്‍ ആന ചരിഞ്ഞു; വീഡിയോ
തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ച് ആള്‍ക്കൂട്ടം ആനയെ ആക്രമിക്കുകയായിരുന്നു

കൊല്‍ക്കത്ത: ആള്‍ക്കൂട്ടാക്രമണത്തില്‍ പൊള്ളലേറ്റ ആന ചരിഞ്ഞു. തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ച് ആള്‍ക്കൂട്ടം ആനയെ ആക്രമിക്കുകയായിരുന്നു. ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലാണ് സംഭവം.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായ പചരിച്ചതോടെ ആക്രമിച്ചവര്‍ക്കെതിരെ അധികൃതര്‍ നടപടി എടുത്തു. മാത്രമല്ല, ആള്‍ക്കൂട്ടാക്രമണത്തിന് നേരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
രണ്ട് കുട്ടി ആനകള്‍ ഉള്‍പ്പെടെ ആറ് ആനകളാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയത്. ആനകളുടെ ആക്രമണത്തില്‍ വയോധികന് മരിക്കുകയും വ്യാപകമായി നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. ആനകള്‍ ഗ്രാമത്തില്‍ തമ്പടിച്ചതോടെയാണ് ഇരുമ്പുവടിയും തീപന്തങ്ങളുമായി ആനകളെ ആക്രമിച്ചത്. 'ഹുള്ള' എന്നറിയപ്പെടുന്നൊരു സംഘമാണ് ആനകളെ തുരുത്തുന്നതിന് നേതൃത്വം നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. വനംവകുപ്പിന്റെ പൂര്‍ണ അറിവോടെയാണ് ഹുള്ള സംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നു.
A mother elephant was tragically killed in #Jhargram, WBengal, right in front of Forest officials by the Hullah Parties (teams of the Forest Dept. tasked with driving elephants away from towns and villages). This brutal act demands immediate action. @PetaIndia, do you even care? pic.twitter.com/MENH4yBsbH
— Aditya Raj (@grayman_tweets) August 17, 2024
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
@ForestDeptWB n Jhargram Division mechanized torture of elephants on 15th Aug resulting to murder of a female. DFO shud be suspended immediately. @rameshpandeyifs @moefcc @PMOIndia @Manekagandhibjp @prernabindra @bahardutt @Jairam_Ramesh pic.twitter.com/qaXk9bYa8X
— SAGE- Stripes And Green Earth Foundation (@SageEarth) August 18, 2024
തീപന്തം ഉപയോഗിച്ച് ആനകളെ വിരട്ടിയോടിക്കുന്ന നടപടി സുപ്രീം കോടതി നിരോധിച്ചിരുന്നു. ഹുള്ള സംഘത്തിന്റെ ആക്രമണത്തിനിരയായ പിടിയാനയുടെ ശരീരത്തില്‍ ഇരുമ്പ് ദണ്ഡ് കുടുങ്ങിയതിനാല്‍ നട്ടെല്ലിന് ക്ഷതമേറ്റതായി മൃഗസംരക്ഷകന്‍ അറിയിച്ചു. രാത്രി ഏറെ വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ ചികിത്സയ്ക്കായി കൊണ്ടു പോയത്. അപകടത്തിന് ശേഷം എട്ട് മണിക്കൂറിലധികം വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ക്ക് ശേഷം ആന ചരിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി




