
മറ്റൊരാളുമായി പ്രേമം, തലയ്ക്ക് അടിയേറ്റ 22കാരി ഗുരുതരാവസ്ഥയില്‍; അയല്‍വാസിയായ കാമുകന് ജീവനൊടുക്കി
മറ്റൊരാളുമായി ഇഷ്ടത്തിലായതിന്റെ ദേഷ്യത്തില്‍ യുവതിയെ ആക്രമിച്ച മുന്‍കാമുകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: മറ്റൊരാളുമായി ഇഷ്ടത്തിലായതിന്റെ ദേഷ്യത്തില്‍ യുവതിയെ ആക്രമിച്ച മുന്‍കാമുകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 22കാരിയുടെ അയല്‍വാസിയായ യുവാവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗാസിയാബാദിലാണ് സംഭവം. ഇരുവരും അയല്‍വാസികളാണ്. 22കാരിയെ കല്യാണം കഴിക്കാന്‍ അയല്‍വാസി ആഗ്രഹിച്ചിരുന്നു. ഇരുവരും ഇഷ്ടത്തിലുമായിരുന്നു. അതിനിടെയാണ് യുവതി മറ്റൊരാളുമായി ഇഷ്ടത്തിലായതെന്ന് പൊലീസ് പറയുന്നു.
ഇതിന്റെ ദേഷ്യത്തിലാണ് തിങ്കളാഴ്ച രാവിലെ 22കാരിയെ യുവാവ് ക്രൂരമായി ആക്രമിച്ചത്. യുവതി ജോലിക്ക് പോകുന്ന സമയത്താണ് ആക്രമിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. യുവതി മറ്റൊരാളുമായി ഇഷ്ടത്തിലായതില്‍ അയല്‍വാസി അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

