
വീട്ടിലേക്ക് മടങ്ങുമ്പോൾ സൈക്കിളില്‍ ട്രക്ക് ഇടിച്ചു; മുന്‍ നീതി ആയോഗ് ഉദ്യോഗസ്ഥ ലണ്ടനില്‍ വാഹനാപകടത്തില്‍ മരിച്ചു
യുകെയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: യുകെയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പിഎച്ച്ഡി വിദ്യാര്‍ഥി ചൈസ്ത കൊച്ചാര്‍ (33) ആണ് മരിച്ചത്. ലണ്ടനിലെ വസതിയിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന ചൈസ്ത ട്രക്ക് തട്ടിയാണ് മരിച്ചത്. നേരത്തെ നീതി ആയോഗില്‍ ഉദ്യോഗസ്ഥയായിരുന്നു ചൈസ്ത.
കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. ചൈസ്തയുടെ മരണവിവരം നീതി ആയോഗ് മുന്‍ സിഇഒ അമിതാഭ് കാന്ത് ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. മാര്‍ച്ച് 19ന് മാലിന്യം കൊണ്ടുപോകുന്ന ട്രക്കിടിച്ചായിരുന്നു ചൈസ്തയുടെ അന്ത്യം.ഹരിയാനയിലെ ഗുരുഗ്രാമില്‍ താമസിച്ചിരുന്ന ചൈസ്ത കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഗവേഷണത്തിനായി ലണ്ടനിലേക്ക് പോയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ചൈസ്ത കൊച്ചാര്‍ നീതി ആയോഗിലെ ലൈഫ് പദ്ധതിയുടെ നഡ്ജ് യൂണിറ്റില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിഹേവിയറല്‍ സയന്‍സില്‍ ഗവേഷണം നടത്തിവരികയായിരുന്നു. ലണ്ടനില്‍ സൈക്കിള്‍സവാരിക്കിടെയുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. അതിസമര്‍ഥയും ധൈര്യവതിയും ഊര്‍ജസ്വലയുമായിരുന്നു ചൈസ്ത. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു'- അമിതാഭ് കാന്ത് കുറിച്ചു.
Cheistha Kochar worked with me on the #LIFE programme in @NITIAayog She was in the #Nudge unit and had gone to do her Ph.D in behavioural science at #LSE
— Amitabh Kant (@amitabhk87) March 23, 2024
Passed away in a terrible traffic incident while cycling in London. She was bright, brilliant & brave and always full of⦠pic.twitter.com/7WyyklhsTA
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

Related News


മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'ആ കെട്ടിടത്തിന്റെ പരിസരത്ത് സുകുമാരന്‍ സാറിന്റെ ആത്മാവ് വന്നു പോകുന്നുണ്ടാകും'; സിദ്ധു പനയ്ക്കല്‍ പറയുന്നു

