ഏഴ് സ്ത്രീകള്‍ക്കൊപ്പം മദ്യപാനവും ചൂതാട്ടവും; ബിജെപി എംഎല്‍എ അറസ്റ്റില്‍

വ്യാഴാഴ്ച ഉച്ചയോടെ ഏഴ് സ്ത്രീകള്‍ക്കൊപ്പമാണ് എംഎല്‍എ റിസോര്‍ട്ടില്‍ എത്തിയതെന്ന് പൊലീസ്

ഗുജറാത്തിലെ ബിജെപി എംഎല്‍എ കേസരിസിങ് സോളങ്കി ചിത്രം ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:46 am IST
Edited by :migrator

സൂറത്ത്: ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട ബിജെപി എംഎല്‍എയും കൂട്ടാളികളും അറസ്റ്റില്‍. ഗുജറാത്തിലെ എംഎല്‍എയായ കേസരി സിങ് സോളങ്കിയും 25 പേരുമാണ് അറസ്റ്റിലായത്. പഞ്ചമഹല്‍ ജില്ലയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ ഏഴ് സ്ത്രീകളും ഉണ്ട്. ഇവര്‍ നേപ്പാള്‍ സ്വദേശികളാണ്. ഇവരില്‍ നിന്ന് ആറ് കുപ്പി വിദേശമദ്യവും ചൂതാട്ടത്തിനുള്ള ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. മദ്യപാനവും ചൂതാട്ടവും നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്. കേദ ജില്ലയിലെ മാതാര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കേസരി സിങ്.

ലോക്കല്‍ ക്രൈംബ്രാഞ്ചും പവഗഡ് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടില്‍ വച്ച് ചൂതാട്ടത്തിലും മദ്യപാനത്തിലും ഏര്‍പ്പെട്ടിരിക്കുമ്പോഴായിരുന്നു അറസ്റ്റ്.  എംഎല്‍എയും മറ്റ് 25 പേരും ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് പിടികൂടിയതെന്ന് ക്രൈംബ്രാഞ്ച് എസ്‌ഐ രാജ്ദീപി സിങ് ജഡേജ പറഞ്ഞു. ഇവരില്‍ നിന്ന് വിദേശമദ്യവും കണ്ടെടുത്തതായും വ്യാഴാഴ്ച ഉച്ചയോടെ ഏഴ് സ്ത്രീകള്‍ക്കൊപ്പമാണ് എംഎല്‍എ റിസോര്‍ട്ടില്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now